ഭയവും ഭക്തിയും വിശ്വാസവും ഒരുപോലെ സമ്മേളിക്കുന്ന ഭദ്രകാളീപ്രീതികരമായ സവിശേഷ അനുഷ്ഠാനമാണ് മുടിയേറ്റ്. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമുള്ള ചില കാളീക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനുബന്ധിച്ച് നിശ്ചിത കാലയളവുകളിൽ നടത്തുന്ന തനി കേരളീയമായ ചടങ്ങാണിത്. വരിക്കപ്ലാവിന്റെ കാതലിൽ കൊത്തിയെടുത്ത ഭദ്രകാളിയുടെ രൂപത്തെയാണ് മുടി സർപ്പ എന്നു പറയുന്നത്. അഷ്ടദളങ്ങൾക്കും ക്കെട്ടുകൾക്കും നടുവിലുള്ള ഭദ്രകാളിയുടെ മുഖമാണ് മുടിയിലുള്ളത്. കേൾക്കുന്ന മാത്രയിൽ മനസിൽ ഭക്തിയും ദിവ്യത്വവും നിറയ്ക്കുന്ന ഈ മുടി കാളി ക്ഷേത്രങ്ങളോട് ചേർന്ന് ആലയങ്ങൾ നിർമ്മിച്ച്, ആചാര്യമര്യാദകൾ അണുവിട തെറ്റാതെ നോക്കി വളരെ പവിത്രമായാണ് സൂക്ഷിക്കുന്നത്.
ധാരാളം നിഷ്ഠകളും അനുഷ്ഠാനങ്ങളും പാലിച്ചാണ് തടിയിൽ നിന്നും പ്ലാവിൻ മുടി കൊത്തിയെടുക്കുന്ന പുണ്യകർമ്മം നടത്തുന്നത്. മുടി കൊത്താനുള്ള പ്ലാവ് കണ്ടെത്തിയ ശേഷം, ദേവിയുടെ അനുജ്ഞ വാങ്ങും. പൂജാവിധികളോടെ പ്ലാവിനെ വണങ്ങി ആ വ്യക്ഷത്തെ നിർ ത്തിക്കൊണ്ടു തന്നെ അതിനു നോവാത്ത വിധം മുടി കൊ കൊത്തിയെടു മുടി ത്തും. മുടി ക്കുമ്പോൾ പ്ലാവിൽ നിന്നും ഒട്ടുമേ കറ പൊടിയാൻ പാടി ല്ല എന്നാണ് വിധി. നിശ്ചയി ച്ചിട്ടുള്ള വ്രതാനുഷ്ഠാനങ്ങളോടെയാണ് ശില്പി കൊത്തിയെടുക്കുന്നത്. ഏറെ സൂക്ഷ്മതയും പ്രാവീണ്യവും സർഗ്ഗവൈഭവവുമുള്ള ശില്പികൾക്കു മാത്രമേ ഈ രീതിയിൽ മുടികൊത്താൻ സാധിക്കൂ. ഇങ്ങനെ കൊത്തിയെടുക്കുന്ന മുടി കേടുകൂടാതെ നൂറ്റാണ്ടുകൾ സംരക്ഷിച്ചു പോരുന്നു.
മുടിയും മുടിപ്പുരയും
മുടി സൂക്ഷിക്കാനുള്ള പ്രത്യേക ആലയങ്ങളെയാണ് മുടിപ്പുര' എന്ന് പറയുന്നത്. മുടിയും മുടിപ്പുരയു മുള്ള എല്ലാ ക്ഷേത്രങ്ങളിലും "മുടിയേറ്റ് പതിവില്ല. ചില ക്ഷേത്രങ്ങളിൽ വർഷത്തിലൊരിക്കൽ മുടിപ്പുര തുറന്ന് മുടിയുടെ കേടുപാടുകൾ തീർത്ത് പൂജ നടത്തുക മാത്രം ചെയ്യും. മറ്റ് ചിലയിടങ്ങളിൽ വർഷത്തിലൊരിക്കൽ മുടിയെഴുന്നള്ളിക്കാറുണ്ട്. വെളിച്ചപ്പാടന്മാരോ കുടുംബ കാരണവരോ ആണ് മുടിയെഴുന്നള്ളിക്കുന്നത്. അതു മുടിയേറ്റു പോലെ വിപുലമായ ചടങ്ങല്ല. വേറെ ചില ക്ഷേത്രങ്ങളിൽ മൂന്ന് വർഷം, 12 വർഷം തുടങ്ങിയ ഇടവേളകളിൽ വിപുലമായി മുടിയേറ്റ് നടത്തുന്നു. കാളി പ്രീതിക്കായി നടത്തിവരുന്ന മുടിയേറ്റ് ഒരു കലാരൂപം കൂടിയാണ്. തിരുവിതാംകൂറിൽ കുറുപ്പന്മാരും പഴയ കൊച്ചി രാജ്യത്ത് മാരാന്മാരുമാണ് മുടിയേറ്റ് നടത്തുന്നത്.
Esta historia es de la edición June 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...