കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് വരുന്നതാണ് തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം. സംഘകാല കൃതികളിലുൾപ്പെടെ പരാമർശിച്ചിട്ടുള്ള ഈ മഹാക്ഷേത്രത്തിന്റെ പ്രശസ്തി മലയാളനാടും കടന്ന് ദക്ഷിണേന്ത്യയിൽ മൊത്തം വ്യാപിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമാണ്. പ്രശസ്ത സംഘകാല കൃതിയായ അകനാനൂറിൽ രാജരാജേശ്വരാ ക്ഷേത്രത്തിനെ കുറിച്ച് പ്രത്യേകപരാമർശം ഉണ്ട്. ക്ഷേത്രത്തിന്റെ സ്ഥലനാമം എടുത്തു പറഞ്ഞു തന്നെയാണ് അകനാനൂറിൽ ഇത് പരാമർശിക്കുന്നത്. ക്ഷേത്രോല്പത്തിയു മായി ബന്ധപ്പെട്ട അറിവുകൾ കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ ചരിത്രവുമായി അഭേദ്യബന്ധം പുലർത്തുന്നു എന്ന വസ്തുതയും സ്മരണീയമാണ്. ആദികേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ആദ്യ സെറ്റിൽമെന്റ് എന്ന് പറയാവുന്ന പെരിഞ്ചല്ലൂർ ഗ്രാമത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരിഞ്ചല്ലൂരപ്പൻ എന്ന പേരിലും രാജരാജേശ്വരൻ അറിയപ്പെടുന്നു. വടക്കൻ കേരളം തൊട്ട് തെക്കൻ കേരളം വരെയു ള്ള എല്ലാ പ്രധാന നമ്പൂതിരി കുടുംബങ്ങളിലും അവരുടെ ആചാരമര്യാദകൾ ആരംഭിക്കുന്നതിന്റെ തുടക്കം തീർച്ചയായും പെരുഞ്ചല്ലൂർ അപ്പനെ മനസ്സിൽ വണങ്ങിക്കൊണ്ടു തന്നെയാണ്. ഇതുതന്നെ രാജരാജേശ്വരന്റെ പ്രാധാന്യം വിളിച്ചോതുന്നു. ത്രേതായുഗവുമായി ബന്ധപ്പെട്ട വിവരണങ്ങളിൽ സാക്ഷാൽ ശ്രീരാമചന്ദ്രൻ ഇവിടെയെത്തി രാജരാജേശ്വരനെ നമസ്ക്കരിച്ചതായി കാണുന്നു. എന്നാൽ ഈ ഐതിഹ്യങ്ങളെക്കാൾ കൂടുതൽ നമുക്ക് ആശ്രയിക്കാവുന്ന സംഘകാല കൃതികളിലെ ഈ ക്ഷേത്രത്തെ കുറിച്ചുള്ള പരാമർശം തന്നെയാണ്. ഈ ക്ഷേത്രത്തിൽ നിലനിന്ന ആചാരത്തെക്കുറിച്ചും ഇവിടത്തെ രീതികളെ കുറിച്ചും അകനാനൂറിൽ പരാമർശം ഉണ്ട്. പരശുരാമൻ ആദിയിൽ യാഗം ചെയ്ത സ്ഥലമാണ് എന്ന വിവരവും അകനാന്നൂറ് നൽകുന്നുണ്ട് എന്ന കാര്യം പ്രത്യേക പരാമർശം അർഹിക്കുന്നു.
ക്ഷേത്ര ഉൽപ്പത്തി
Esta historia es de la edición October 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...