ആദ്യമായി നല്ലൊരു ഭൂമി കണ്ടെത്തുകയാണ് വേണ്ടത്. കിഴക്ക് താഴ്ന്ന ഭൂമിയും വടക്ക് താഴ്ന്ന ഭൂമിയും ഗൃഹനിർമ്മാണത്തിന് അനുയോജ്യമാണ്. ഒരു ഭൂമി കണ്ടെത്തി കഴിഞ്ഞാൽ പ്രസ്തുത ഭൂമി വീട് വയ്ക്കുവാൻ അനുയോജ്യമായ രീതിയിൽ നിരപ്പാക്കുക. അവിടെ വൃക്ഷങ്ങൾ ഉണ്ടെങ്കിൽ അവയും മുറിച്ച് മാറ്റണം. കെട്ടിട പണിക്ക് സാധനങ്ങൾ ഇറക്കുവാൻ വേണ്ടി മാത്രം ഒരു വശം ഒഴിച്ചിടുക. ബാക്കി മൂന്ന് ഭാഗവും മതിൽ കെട്ടി തിരിക്കുക. പ്രസ്തുത ഭൂമിയിൽ ഒരു കിണർ കുഴിക്കുവാൻ സ്ഥലം കണ്ടെത്തണം. അതിന് കുംഭം , മീനം, മേടം, രാശികളിൽ കിണറിന് സ്ഥാനം കാണുന്നതാണ് നല്ലത്. ഇതിൽ വടക്ക് കിഴക്ക് ഭാഗത്ത് മീനം രാശിയിൽ കിണറ് എടുക്കുന്നത് ഉചിതമാണ്. അടുത്തതായി ഒരു ശുഭദിനത്തിൽ തറക്കല്ല് ഇടണം. ഫൗണ്ടേഷന് വാനം വെട്ടിവരുന്നത് വടക്ക് കിഴക്ക് തെക്ക് പ്രദക്ഷിണമായി വേണം. ഇപ്രകാരം ചെയ്താൽ വീട് പണി വേഗം പൂർത്തികരിക്കുവാൻ സാധിക്കും. ബലമുള്ളതും ഊർജ്ജം പിടിച്ച് വയ്ക്കുവാൻ കഴിവുള്ളതുമായ തടികളാണ് ഉപയോഗിക്കേണ്ടത്. പ്ളാവ്, ആ ഞ്ഞിൽ, തേക്ക്, മഹാഗണി മുതലായവ എടുക്കാം. പൂമുഖവാതിലിന്റെ കട്ടിള പടിക്ക് ഉപയോഗിക്കുന്ന തടി തന്നെയായിരിക്കണം വാതിലിനും ഉപയോഗിക്കേണ്ടത്. കട്ടിട വയ്ക്കൽ ചടങ്ങ് നടത്തുമ്പോൾ വീട്ടിലെ അംഗങ്ങൾ എല്ലാവരും ഇതിൽ പങ്കെടുക്കണം. പൂമുഖവാതിൽ ഉറപ്പിക്കുമ്പോൾ അതിൽ തൊട്ടു നിൽക്കുക. കട്ടിള ഉറപ്പിച്ചശേഷം വീട്ടിനുള്ളിലേക്ക് പോസിറ്റീവ് എനർജി കടത്തിവിടാൻ സഹായകരമായ ചില രത്നങ്ങൾ കട്ടിളപ്പടിയുടെ മുകളിലോ വശങ്ങളിലോ സ്ഥാപിക്കുക. അടുത്തതായി നിറകുടമായി മൂന്ന് നാല് സ്ത്രീകൾ കട്ടി ഉപ്പടിയിലൂടെ പ്രവേശിച്ച് ഈശാനകോണിൽ (വടക്ക് കിഴക്ക്) നിറകുടത്തിലെ വെള്ളം ഒഴിക്കുക. ഇതോടുകൂടി കട്ടിളവയ്പ് ചടങ്ങ് പൂർത്തിയാകും. വീടിന് അകത്ത് വരുന്ന മറ്റ് വാതിലുകൾക്കൊന്നും ഈ ചടങ്ങ് നടത്തേണ്ടതില്ല.
വീടിന് പുറത്ത് വാസ്തുസംബന്ധമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Esta historia es de la edición November 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...