ഓം ഹ്രീം ശ്രീം ക്ലീംഗ്ലം
ഗംഗണപതയേ
വരവരദ സർവ്വ ജനംമേ
വശമാനായ സ്വാഹാ
ഓം ഗംഗണപതയേ നമ:
ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയും ആയ ഗണപതിയെ പ്രസാദിപ്പിച്ച് കാര്യങ്ങൾ വിജയത്തിലെത്താൻ വേണ്ടി പൂജിക്കേണ്ടത് അവരവരുടെ ആവശ്യവും താല്പര്യവും മാത്രമാണ്. ചെറുതും വലുതുമായ നടക്കേണ്ട പലകാര്യങ്ങൾക്കും എത്ര ധനമുണ്ടായാലും ശക്തിയും സ്വാധീനവും ഉണ്ടെങ്കിലും ഗണപതി പ്രസാദമില്ലെങ്കിൽ മുടങ്ങുകയോ പരാജയപ്പെടുമെന്നും വിശ്വസിക്കുന്നു. വിഘ്നശ്വരൻ ഉഗ്രമൂർത്തിയല്ല. ഒരു കളിക്കൂട്ടുകാരനെപ്പോലെ സൗമ്യസന്തോഷഭാവമാണ് എപ്പോഴും. ഗണേശൻ നിർമ്മലത്വം, നിഷ്കളങ്കത, രുചി, ഭക്ഷണം, അമിതവണ്ണം, ആനചന്തം, ഗജശക്തി എന്നിവയുടെ കാണുന്ന പര്യായമാണ്. രചനാശക്തി, ശ്രവണശക്തി, ദഹനശ ക്തി, ദൃഷ്ടി ശക്തി, സംഹാര ശക്തി എന്നിവയുടെയും മൂർത്ത ഭാവമാണ് ശിവപുത്രനായ ഗണപതിഭഗവാൻ. അപ്പം മൂടൽ ചില ക്ഷേത്രങ്ങളിൽ പ്രധാന വഴിപാടാണ്. അപ്പം മാലചാർത്തൽ വിശേഷ വഴിപാടായും ചെയ്യുന്നു. കറുക മാലചാർത്തൽ, മുക്കുറ്റി മാ ലചാർത്തൽ എന്നിവ ഗണപതിക്ക് പ്രിയങ്കരമാണ്. സ്വയംവരമന്ത്രം കൊണ്ട് മൂക്കുറ്റി ഹോമിക്കുന്നത് വിവാഹ തടസ്സം മാറാൻ ഉത്തമമാണ്.
ഏതു കാര്യം ചെയ്യുമ്പോഴും നമ്മൾ ആദ്യം ഗണപതിക്കാണ് പ്രാധാന്യം കൽപ്പിക്കുന്നത്. പ്രഥമ കർമ്മേഷുച ഗണേശപൂജ: എന്നാണ് പറയുന്നത്. പഞ്ചഭൂതങ്ങൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ദേവീ ദേവന്മാരുടെയും എല്ലാത്തിന്റെയും സർവ്വാധിപത്യം ഗണപതിഭഗവാനാണ്. വളരെ പെട്ടെന്ന് പ്രസാദിക്കുന്ന മൂർത്തിയാണ് ഗണപതി. പൂർണ്ണ മനസ്സോടെ ഭക്തിയോടുകൂടി സമർപ്പിക്കുന്ന നിവേദ്യമാണ് പൂജയെക്കാളും മന്ത്രങ്ങളെക്കാളും അദ്ദേഹത്തിന് ഇഷ്ടം. ഈ നിവേദ്യത്തിൽ പ്രധാനം അഷ്ടദ്രവ്യ നിവേദ്യത്തിനാണ്.
Esta historia es de la edición May 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2024 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...