CATEGORIES
Categories
24 മണിക്കൂറും ജാഗ്രത കളക്ടറേറ്റിൽ വാർ റൂം തുടങ്ങി
തിരുവനന്തപുരം: കോവിഡ് നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റിൽ ജില്ലാതല വാർ റൂം ആരം ഭിച്ചതായി ജില്ലാ കളക്ടർ നവജ്യോത് ഖാസ അറിയിച്ചു.
ആരാദ്യം മാറും
തർക്കം പരിഹരിക്കാൻ ഇന്ത്യ-ചൈന ധാരണ അതിർത്തിയിൽ ഇന്ത്യൻ യുദ്ധവിമാനവും വൻ സൈനിക സാന്നിദ്ധ്യവും
ജി. സുകുമാരൻനായർ വീണ്ടും
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറിയായി ജി സുകുമാരൻ നായർ തുടരും. ട്രഷററായി ഡോ. എം ശശികുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.
നിങ്ങൾക്ക് സമ്മർദ്ദമുണ്ടോ? ഇവിടെ കൂട്ടിന് പുസ്തകങ്ങളും പാട്ടും
തിരുവനന്തപുരം: കോവിഡ് വാർഡുകളിലെ രോഗികൾക്ക് ഇനി മുതൽ സംഗീതമാസ്വദിച്ചും നല്ല പുസ്തകങ്ങൾ വായിച്ചും മാനസിക ഉല്ലാസത്തോടെ ചികിത്സയിൽ കഴിയാം.
ഫെയ്സ് ആപ്പിൽ സ്ത്രീകളായി മുൻ താരങ്ങൾ
ഫ്ളാഷി ഗ്ലാസ് വച്ച ആ കുട്ടി കൊള്ളാമെന്ന് ഗാംഗുലി
ബാഴ്സയ്ക്ക് ജയം; മെസിക്ക് പിറന്നാൾ സമ്മാനം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ചാമ്പ്യൻ ക്ലബ്ബ് ബാഴ്സലോണ ജയത്തോടെ ഒന്നാം സ്ഥാനം വീണ്ടെടുത്തു.
റബ്ബർ വിപണിയുടെ തകർച്ചയ്ക്കു പിന്നിൽ വൻ ഗൂഢാലോചന: വി.സി.സെബാസ്റ്റ്യൻ
കൊച്ചി : രാജ്യാന്തര വിപണിവിലയേക്കാൾ താഴ്ന്ന് റബറിന്റെ ആഭ്യന്തരവിപണി തകർന്നിരിക്കുന്നതിന്റെ പിന്നിൽ വ്യവസായ ലോബികളും വൻകിട വ്യാപാരികളും റബ്ബർ ബോർഡ് ഉന്നതരും ചേർന്നുള്ള വൻ ഗൂഢാലോചനയെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി.സി.സെബാസ്റ്റ്യൻ ആരോപിച്ചു.
വിവാദങ്ങൾ അവഗണിച്ച് മനോജ് ചെയർമാൻ
തിരുവനന്തപുരം: വിവാദങ്ങളും ആക്ഷേപങ്ങളും അവഗണിച്ച് അഡ്വ.
പിക്കപ്പ് വാന്റെ ടയർ ഊരിത്തെറിച്ചു. വൻ അപകടം ഒഴിവായി
കാവനാട്: കൊല്ലം - ആലപ്പുഴ ദേശീയപാതയിൽ ലോഡും കയറ്റിവന്ന പിക്കപ്പ് വാന്റെ പിൻ ടയർ ഊരിത്തെറിച്ചു ഗതാഗതം സ്തംഭിച്ചു.
ആലപ്പുഴ ബൈപ്പാസ്: കുതിരപ്പന്തിയിൽ അവസാന ഗർഡറും സ്ഥാപിച്ചു
പ്രവർത്തന മേൽനോട്ടം വഹിച്ച് മന്ത്രി ജി. സുധാകരൻ
നിപയുമായുള്ള പോരാട്ടം കോവിഡ് പ്രതിരോധിക്കാൻ സഹായിച്ചു: കെ.കെ. ശൈലജ
യുഎൻ വേദിയിൽ മന്ത്രി കേരളത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു
പുതിയ ഹോം സ്ക്രീനും പരിഷ്കരണങ്ങളുമായി ഐ.ഒ.എസ്. 14
കാലിഫോർണിയ- ആഗോളടെക്നോളജി ഭീമനായ ആപ്പിൾ മൊബൈൽ ഓപ്പറേറ്റിംഗ് സം വിധാനമായ ഐ.ഒ.എസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ആപ്പിളിന്റെ വാർഷിക വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻ സിലാണ് പുതിയ ഐ.ഒ.എസ്. പതിപ്പ് അവതരിപ്പിച്ചു. നവീനമായ ട്രാൻസ്ലേഷൻ ആപ്പ്, ഐ ഫോൺ ഉപയോഗിച്ച് കാർ അൺലോക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ പുതിയ ഐ.ഒ.എസ്. 14-ന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഹോം സ്കീൻ കേന്ദ്രീകരിച്ചുള്ളതാണ് പ്രധാന ഫീച്ചറുകൾ.
വാര്യംകുന്നത്തെക്കുറിച്ച് 4 സിനിമ
പൃഥ്വിരാജിന് സൈബർ ആക്രമണം ഹിന്ദു വിരുദ്ധനായ ഹാജിയെക്കുറിച്ച് സിനിമ വേണ്ടന്ന്
പ്രവാസികൾക്ക് പ്രയാസമില്ലാത്ത രീതിയിൽ നടപടി
കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നുവെന്ന് മുഖ്യമന്ത്രി
ഇളവ് നീക്കും മുന്നറിയിപ്പ്
ശാരീരിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി ഓരോരുത്തരും സ്വയം സംരക്ഷകരാകണം
അക്കൗണ്ട് ഉടമകൾക്ക് എസ്.ബി.ഐയുടെ സൈബർ ആക്രമണ മുന്നറിയിപ്പ്
ന്യൂഡൽഹി-കോവിഡ് സന്ദേശത്തിന്റെ മറവിൽ സൈബർ ആക്രമണമുണ്ടാകാമെന്നും ജാഗ്രത പാലിക്കണമെന്നും അക്കൗണ്ട് ഉടമകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബി ഐ) മുന്നറിയിപ്പ് നൽകി.
ഫൈവ് സ്റ്റാർ സിറ്റി
ലണ്ടൻ- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ കൈവിട്ടെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ വീര്യം ചോരുന്നില്ല. 30-ാം മത്സരദിനത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ബേൺലിയെ സിറ്റി തകർത്തു.
കാവലിന് സൂസി റെഡിയാണ്, പക്ഷെ രോഗം തളർത്തുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന്റെ കാവലിന് സൂസിയുണ്ടെങ്കിലും രോഗം അവളെ തളർത്തുകയാണ്.
ഒളിമ്പിക് അസോസിയേഷന് ഇനി സ്വന്തം ഓഫീസ്
തിരുവനന്തപുരം: ജില്ലയിൽ ഒളിമ്പിക് അസോസിയേഷന് സ്വന്തമായി ഓഫീസെന്ന സ്വപ്നം യാഥാർത്ഥ്യമായി.
പ്രതിശീർഷ വരുമാനം ഇടിയുമെന്ന് എസ്ബിഐ റിപ്പോർട്ട്
ന്യൂഡൽഹി- കോവിഡ് വ്യാപനത്തെ തുടർന്ന് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം (പെർ കാപ്പിറ്റ ഇൻകം, പി സിഐ ) 5.4 ശതമാനം ഇടിഞ്ഞ് 1.43 ലക്ഷമായി കു റയുമെന്ന് എസ് ബി ഐ റി പ്പോർട്ട്.
ദ്യോക്കോവിച്ചിന് കോവിഡ്
വൈറസ് ബാധ സ്ഥിരീകരിച്ചത് ബാൽക്കൺ മേഖലയിൽ നടന്ന എക്സിബിഷൻ ടൂർണമെന്റിനിടെ
നാളികേര താങ്ങുവില ഉയർത്തി
ന്യൂഡൽഹി-നാളികേരത്തിന്റെ താങ്ങുവില കേന്ദ്ര സർക്കാർ ഉയർത്തി.
സൈന്യങ്ങൾ പിന്മാറും
തീരുമാനം ഇന്ത്യ- ചൈന കോർ കമാൻഡർതല ചർച്ചയിൽ
വിജയത്തിലേക്ക് യുവന്റസിന്റെ റീടേക്ക്
റോം- കോവിഡാനന്തര ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസ് ജയത്തോടെ തുടങ്ങി.
സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ കിറ്റ്
തിരുവനന്തപുരം: ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതിയും നടപ്പിലാക്കാൻ പോവുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വർണ വില കുതിപ്പ് തുടരുന്നു
പവന് 35,680 രൂപയിലെത്തി
റെഡ്സിന് ഗോളില്ല; ജയവും
ലണ്ടൻ- ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിച്ച് ലിവർപൂളിന് നിരാശപ്പെടുത്തുന്നൊരു മത്സരഫലം. 30-ാം മാച്ച് ഡേയിൽ റെഡ്സിനെ എവർട്ടൻ ഗോൾരഹിത സമനിലയിൽ തളച്ചു. സീസണിൽ ലിവർപൂളിന്റെ രണ്ടാമത്തെ സമനില മാത്രമാണിത്. 83 പോയിന്റുള്ള ലിവർപൂളിന്റെ ലീഗ് വിജയം തെല്ലൊന്നു ദീർഘിപ്പിച്ച് മത്സര ഫലമായും അതു മാറി.
കോവിഡ് ബാധിച്ച സെക്യൂരിറ്റി ജോലി ചെയ്തത് പ്രധാന ഗേറ്റിൽ
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വിഭാഗം ജീവനക്കാരൻ ജോലി ചെയ്തിരുന്നത് ആശുപത്രിയിലെ പ്രധാന ഗേറ്റിൽ.
ജില്ലയിലെ വ്യാപാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധന
കൊല്ലം: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടായെന്നറിയാൻ ജില്ലയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽ ഡെപ്യൂട്ടി കലക്ടർ ആർ സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി.
തലസ്ഥാനത്ത് റെഡ് അലർട്ട്
പഞ്ചായത്തിൽ ക്വാറീൻ കേന്ദ്രങ്ങൾ, എംഎൽഎമാരും മന്ത്രിമാരും ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കും, ഓട്ടോ യാത്രികർ വണ്ടി നമ്പരും ഡ്രൈവറുടെ പേരും സൂക്ഷിക്കണം, സമരങ്ങൾക്ക് നിയന്ത്രണം