'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും
Kudumbam|August 2024
അവിചാരിതമായി ജയിലിൽവെച്ചറിഞ്ഞ അബ്ദുൽ റഹീമിന്റെ കേസ് പുറംലോകത്തെത്തിച്ച 'ഗൾഫ് മാധ്യമം' ലേഖകൻ നജിം കൊച്ചുകലുങ്ക് 18 വർഷം മുമ്പത്തെ ആ സംഭവങ്ങൾ ഓർക്കുന്നതിനൊപ്പം മോചനത്തോട് അടുക്കുമ്പോൾ റഹീം പങ്കുവെച്ച ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് എഴുതുന്നു...
നജിം കൊച്ചുകലുങ്ക്
'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും

“പുറത്തിറങ്ങിയാൽ വീട്ടാൻ കടങ്ങളേറെയാണ്. തനിക്കുവേണ്ടി കൈകോർത്ത നല്ല മനുഷ്യർ. ലോകത്തിന്റെ നാനാദിക്കിലുള്ളവർ. അവരിൽ കൂട്ടുകാരുണ്ട്, നാട്ടുകാരുണ്ട്, എന്നാൽ ഒരു പരിചയവുമില്ലാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്തവരാണ് ഏറെയും. പതിനായിരക്കണക്കിന് മനുഷ്യർ. അവരാണ് എനിക്കുവേണ്ടി പണമയച്ചത്. അവർക്കൊന്നും പണമായി തിരിച്ചുകൊടുക്കാൻ എനിക്ക് സാധിക്കില്ല. അത്ര ചെറിയ തുകയല്ലല്ലോ അത്... എണ്ണിയാലൊടുങ്ങാത്ത ആ മനുഷ്യരോടെല്ലാമുള്ള കടം ഞാനെന്റെ പ്രവൃത്തി കൊണ്ട് വീട്ടാൻ ശ്രമിക്കും....

അബ്ദുൽ റഹീമിന്റെ വാക്കുകളാണ്. വധശിക്ഷ റദ്ദാക്കിയ ദിവസം റിയാദിലുള്ള തന്റെ കൂട്ടുകാരൻ ഷൗക്കത്തിനോട് പറഞ്ഞതാണിത്. റിയാദിലെ ജയിലറയിൽ പുറത്തേക്ക് വാതിൽ തുറക്കുന്നതും കാത്ത് നാളുകളെണ്ണി കഴിയുമ്പോൾ വീട്ടാനുള്ള കടങ്ങളെക്കുറിച്ചാണ് ആ മനസ്സ് ആലോചിക്കുന്നത്. മുഴുവൻ മുനുഷ്യരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി പറഞ്ഞ് ഫോണിൽ വിതുപി അബ്ദുൽ റഹീം. ജയിലിലെ ഫോണിൽനിന്ന് സൗകര്യം കിട്ടുമ്പോഴൊക്കെ വിളിക്കാറുള്ള അവൻ ഇത്ര വാചാലമായി സംസാരിച്ച, അതിലേറെ വൈകാരികമായി പോയ മറ്റൊരവസരമില്ലെന്ന് ഷൗക്കത്ത് ഓർ ക്കുന്നു.

വൈവാഹിക ജീവിതം അനാഥക്കൊപ്പം

ഇപ്പോൾ റഹീമിന്റെ മനസ്സ് ശാന്തമാണ്. പല വിചാരങ്ങൾ ശാന്തമായ കടൽപരപ്പിലെ ചെ റിയ ഓളങ്ങൾപോലെ ഇളകു ന്നുണ്ട്. ഉള്ളെരിഞ്ഞുള്ള പ്രാർഥനയാൽ ജീവിതത്തിന്റെ പകലിരവുകളെ ഹോമിച്ച ഉമ്മയെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. ആശ്വസിപ്പിക്കാൻ, അണച്ചുപിടിക്കാൻ ആ കെകൾ എപ്പോഴും തന്നോടൊപ്പമുണ്ട് എന്ന തോന്നലിലാണ് ഓരോ നിമിഷവും ജയിലറയിൽ തള്ളിനീക്കിയത്. ആ ബലത്തിലാണ് തടവറയിലെ തീക്ഷ്ണാനുഭവങ്ങളെ മറികടന്നുകൊണ്ടിരുന്നത്. ശിഷ്ടജീവിതം ഉമ്മയെ പരിചരിച്ച് കഴിഞ്ഞുകൂടണമെന്നേ മനസ്സിലിപ്പോഴുള്ളൂ. 25-ാം വയസ്സിൽ കാരാഗൃഹത്തിൽ അടക്കപ്പെട്ട ജീവിതമാണ്. 18 വർഷത്തിനുശേഷം പുറത്തിറങ്ങനുള്ള ഉത്തരവിനുവേണ്ടി കാത്തിരിക്കുമ്പോൾ തിരിച്ചറിയുന്നുണ്ട്, ജീവിതത്തിലെ നല്ലതായിരിക്കേണ്ട സമയമെല്ലാം കടന്നുപോയിരിക്കുന്നു. എന്നാലും ഇനിയൊരു വൈവാഹിക ജീവിതത്തിന് സൗകര്യമൊത്താൽ അതൊരു അനാഥ യുവതിക്കൊപ്പമാകണം എന്നൊരു ചിന്തയും പതിയെ മനസ്സിലുറക്കുന്നുണ്ട്.

Denne historien er fra August 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025