ആരോഗ്യം തന്നെ സമ്പത്ത്'. കേട്ടു തഴമ്പിച്ചു അല്ലേ?. രോഗങ്ങൾ, അതും ജീവന് ആപത്കരമായ രോഗങ്ങൾ സർവസാധാരണമായ ഈ കാല ഘട്ടത്തിൽ ആരോഗ്യം എന്നത് ലക്ഷ്വറിയായി മാറിയിരിക്കുന്നു. ജീവിതശൈലി രോഗങ്ങൾ പുതുമയല്ലാതെയായി. ഇരുപതുകളിലും മുപ്പതുകളിലും പോലും ഹൃദ്രോഗവും സ്ട്രോക്കും വൃക്ക പ്രശ്നങ്ങളും കരൾരോഗങ്ങളും മാനസികാരോഗ്യ ബുദ്ധിമുട്ടുകളും നമ്മെ വേട്ടയാടുന്ന കാലത്തിലൂടെയാണ് കടന്നുപോക്ക്.
ഇതിനിടെയാണ് പകർച്ചവ്യാധികൾ പലവിധമായി പെരുകുന്നത്. ഇതിനെല്ലാം ഇടയിലും നമ്മൾ മനസ്സുവെച്ചാൽ രോഗങ്ങളെ പ്രതിരോധിച്ചുനിർത്താം. അതിന് മനസ്സും ശരീരവും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നുമാത്രം. ആധുനിക ലോകത്തെ അത്യാധുനിക ശീലങ്ങളിൽ തളച്ചിടപ്പെട്ട് വെല്ലുവിളി നേരിടുന്ന നമ്മുടെ ആരോഗ്യം പോസിറ്റിവ് ട്രാക്കിൽ മുന്നോട്ടു കൊണ്ടുപോകാൻ ഈ 10 മന്ത്രങ്ങൾ മനസ്സിലോർത്തോളൂ...
01 ഭക്ഷണംതന്നെ ആദ്യ കരുതൽ
ഭക്ഷണം തന്നെയാണല്ലോ ജീവിതത്തിന്റെ അടിസ്ഥാനം. ആരോഗ്യത്തിന് റെഡ് കാർഡ് കിട്ടാതെ കാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടതും ഭക്ഷണ പ്ലേറ്റിൽ തന്നെ.
ദിവസവും സമീകൃത ആഹാരം (ബാലൻസ്ഡ് ഡയറ്റ് കഴിക്കുക എന്നതിനാണ് പ്രധാന ശ്രദ്ധ നൽകേണ്ടത്.
ഡയറ്റ് കൃത്യമായി പാലിച്ച് പോഷകഘടകങ്ങൾ ആവശ്യത്തിന് ലഭിച്ചാൽ നമുക്കു വേണ്ട വിറ്റമിനുകളും മിനറലുകളും ശരീരത്തിൽ കൃത്യ അളവിൽ എത്തിയിരിക്കും.
കാർബോഹൈഡ്രേറ്റ് (അന്ന ജം), പ്രോട്ടീൻ, ഫാറ്റ്, നാരുകളടങ്ങിയ ഭക്ഷണം, പഴംപച്ചക്കറി ഇവയെല്ലാം ആവശ്യത്തിന് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓരോ നേരത്തെ ഭക്ഷണത്തിലും ഇവയുടെ അളവ് കൃത്യമായി വേണം.
സമീകൃത ആഹാരത്തിലുടെ രോഗപ്രതിരോധ ശേഷി ഉയർത്താനാകും. ശരീരത്തിലെ ഓരോ ഇന്ദ്രിയത്തിനും ഉണർവ് ലഭിക്കുന്നതിനാപ്പം ക്ഷീണം, തളർച്ച, വിളർച്ച, രക്തക്കുറവ് എന്നിവയെല്ലാം അകറ്റാനാവും.
ബി.പി, ഹൃദയാരോഗ്യം, ശരീരഭാരം എന്നിവ ഡയറ്റിൽ ശ്രദ്ധവെക്കുന്നതിലൂടെ മെച്ചപ്പെടുത്താം.
കോശങ്ങൾ റിപ്പയർ ചെയ്യാനും മസിൽ ബലപ്പെടുത്താനും കഴിയും.
കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ സമീകൃത ആഹാരം ശീലിപ്പിക്കണം.
അമിതമായ റെഡ് മീറ്റ് ഉപയോഗം കുറക്കാം. ഇതിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും വലിയ അളവിലുണ്ട്. ഇവ ഹൃദ്രോഗം, അമിത വണ്ണം, സ്ട്രോക്ക്, അർബുദ സാധ്യത എന്നിവ വർധിപ്പിക്കും.
Denne historien er fra October-2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October-2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...