ഹൃദയം നിറച്ച് ജാനകി
Kudumbam|June 2023
ലോകം കണ്ണും കാതും കൂർപ്പിച്ച ഒട്ടനേകം പരിപാടികളിലും വേദികളിലും ശബ്ദമാധുര്യംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളി ജാനകി ഈശ്വർ വിശേഷങ്ങളുടെ പാട്ടുപെട്ടി തുറക്കുന്നു...
അനീഷ് കക്കോടി
ഹൃദയം നിറച്ച് ജാനകി

ലോകത്തിന്റെ നെറുകയിലേക്ക് സംഗീത തൂവൽ മിനുക്കി പറക്കാൻ കൊതിക്കുന്ന ഒരു കൊച്ചു കലാകാരിയുണ്ട് നമുക്ക്. ദൂരെയേതോ മഴവിൽ ചീന്തിൽ ഉയരെയൊരു സ്വപ്ന തീരമുണ്ടെന്ന് ഒരു താരാട്ടുപാട്ടിൽ കേട്ട സംഗീതഹൃദയം. സ്വപ്നങ്ങൾ പൂക്കുന്ന ചില്ലയിലിരുന്ന് സംഗീതത്തിന്റെ അമ്പിളിവട്ടം കൊതിക്കുന്ന പാട്ടുകാരി. ഇന്ത്യൻ സംഗീതം ലോകത്ത് അടയാളപ്പെടുത്താൻ വെമ്പുന്ന കലാകാരി. പതിനഞ്ചു സംവത്സരങ്ങൾക്കു മുമ്പ് കേരള തീരം വിട്ട് ആസ്ട്രേലിയയിലെ മെൽബണിൽ ജീവിതം തുഴയുന്ന അനൂപ് ദിവാകരന്റെയും ദിവ്യ രവീന്ദ്രന്റെയും മകൾ ജാനകി ഈശ്വർ വിവിധ വിശ്വവേദികളിൽ തിളങ്ങുകയാണ്. സ്വന്തം രചനക്ക് സംഗീതം നൽകി പാടുന്നതിനുപുറമെ വിവിധ ഭാഷകളിലുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്കാരങ്ങൾ സ്വന്തം യൂട്യൂബ് ചാനൽ വഴിയും ലോകത്തിനു മുന്നിൽ എത്തിച്ച് കൈയടി നേടുന്നു.

'ദ വോയ്സ് ആസ്ട്രേലിയ റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ ഞെട്ടിച്ചുള്ള ജാനകിയുടെ മാസ് എൻട്രി സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരുന്നു. ലോകം കണ്ണും കാതും കൂർപ്പിച്ച ഒട്ടനേകം പരിപാടികളിലും വേദികളിലും സംഗീതം അവതരിപ്പിച്ച ജാനകി തന്റെ പുതിയ വിശേഷങ്ങളുടെ പാട്ടു പെട്ടി തുറക്കുകയാണ്.

സംഗീതവഴിയിൽ

2009ൽ മെൽബണിലാണ് ജനിച്ചുവളർന്നത്. അഞ്ചാം വയസ്സിൽ ശോഭ ടീച്ചറുടെ ശിഷ്യയായി കലാഗതി സ്കൂൾ ഓഫ് മ്യൂസിക്കിൽ കർണാടക സംഗീതം അഭ്യസിച്ചുതുടങ്ങി. ആസ്ട്രേലിയയിൽ ജനിച്ചു വളർന്നതിനാൽ പാശ്ചാത്യ സംഗീതമായിരുന്നു ഏറെ ഇഷ്ടം. മെൽബൺ എൽഥം ഹൈസ്കൂളിലെ ക്ലാസ് മുറിയിലേക്ക് പുട്ടും കടലയും കർണാടക സംഗീതവുമായി പോവുന്ന കൊച്ചുജാനകി, കൂട്ടുകാരിൽ നിന്ന് പാശ്ചാത്യ സംഗീതം പഠിച്ച് മാതാപിതാക്കൾക്കു മുന്നിൽ പാടാൻ തിടുക്കം കൂട്ടിയപ്പോൾ അവളുടെ ആഗ്രഹം തിരിച്ചറിഞ്ഞ് ആ വഴി കൈപിടിച്ചു നടത്താൻ അവർ മടിച്ചില്ല. എട്ടാം വയസ്സിൽ പാശ്ചാത്യസംഗീതം അഭ്യസിച്ചു തുടങ്ങി. ഗായകനും പരിശീലകനുമായ ഡേവിഡ് ജാൻസ് ആയിരുന്നു മെന്ററും കോച്ചും.

ആസ്ട്രേലിയൻ പാട്ടുകാരിയും ഗാനരചയിതാവും സിനിമാതാരവുമായ ജെസിക മൗബോയിയും അവളുടെ പ്രതിഭയെ രാകിമിനുക്കുന്നതിൽ ഒപ്പമുണ്ട്.

പഠനം ജാൻസ് ഇന്റർനാഷനൽ സിങ്ങിങ് സ്കൂളിൽ. തന്റെ സംഗീത ജീവിതത്തിന് വഴിത്തിരിവായത് ഈ സ്കൂളും മാസ്റ്റർ കോച്ച് ഡേവിഡ് ജാൻസുമാണെന്ന് ജാനകി ആദരപൂർവം പറഞ്ഞു വെക്കുന്നു.

Denne historien er fra June 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025