കശ്മീർ, ഇനിയും വരും
Kudumbam|June 2023
ഒരുവട്ടമെങ്കിലും കാണണം കശ്മീർ. മനോഹര കാഴ്ചകൾ നിറച്ചുവെച്ച നാട്. അവിടേക്ക് തനിച്ച് യാത്ര ചെയ്ത വിശേഷങ്ങൾ പറയുന്നു ലേഖിക...
ഡോ. ഫാത്തിമ തസ്ലീമ ടി.ഇ
കശ്മീർ, ഇനിയും വരും

എംടിയുടെ 'മഞ്ഞി'ൽ ദാൽ തടാകത്തെക്കുറിച്ചുള്ള വരികൾ വായിച്ചപ്പോൾ മുതൽ മനസ്സിൽ കുറിച്ചിട്ടതാണ് കശ്മീരിലേക്ക് ഒരു സോളോ ട്രാവൽ. ശരത്കാലവും മഞ്ഞും ഒരു പോലെ ആസ്വദിക്കാൻ പറ്റിയ സമയമാണെന്ന് അറിഞ്ഞപ്പോൾ നവംബറിലെ ആദ്യ പകുതിതന്നെ യാത്രതിരിച്ചു.

കൊച്ചിയിൽ നിന്ന് ആദ്യം ഡൽഹിയിലേക്ക് ഫ്ലൈറ്റിൽ. ഡൽഹി എയർപോർട്ടിൽ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ശ്രീനഗറിലേക്ക് വിമാനം കയറി. മേഘങ്ങൾ മഞ്ഞുമലകളെ ചുംബിക്കുന്ന ദൃശ്യങ്ങൾ കണ്ടുതുടങ്ങിയപ്പോഴേക്കും ലാൻഡ് ചെയ്യാറായി.

ശ്രീനഗറിൽ ഇറങ്ങിയപ്പോൾ തന്നെ വരവേറ്റത് നനുത്ത തണുപ്പ്. താമസിക്കാൻ ഉദ്ദേശിച്ച ഹൗസ് ബോട്ടിൽത്തന്നെ വിളിച്ചു പറഞ്ഞ് ടാക്സി ഏർപ്പാടാക്കി യാത്ര തുടങ്ങി.

ചിനാറുകൾ അതിരിട്ട വഴിയിലൂടെ

ഡ്രൈവറായി വന്നത് മിറാജ് ഭായ്. ഇത്തിരിക്കുഞ്ഞൻ ഒമ്നി വാൻ. ഏകദേശം 20 കിലോ മീറ്റർ ദൂരമുണ്ട് ദാൽ ഗേറ്റിലേക്ക്. വഴിയിലുടനീളം തോക്കു ധാരികളായ സി.ആർ.പി.എഫ് ജവാന്മാരെ കാണാം. കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ റോ ഡിനിരുവശവും ഇലപൊഴിക്കുന്ന മേപ്പിൾ മരങ്ങൾ. കശ്മീരിന്റെ സ്വന്തം ചിനാറാണ് അതെന്ന് മിറാജ് ഭായ് പരിചയപ്പെടുത്തി. ഹിന്ദിയിലാണ് സംസാരം. ഝലം നദി ശാന്തമായി ഒഴുകുന്നു. "നിങ്ങൾ വന്നത് ഒറ്റക്കാണല്ലേ. സ്ത്രീകൾ ഇവിടെ ഒറ്റക്ക് വരുന്നത് പൊതുവേ കുറവാണ്. പക്ഷേ, ഒന്നും പേടിക്കാനില്ല. നിങ്ങൾ ഞങ്ങളുടെ ബേനിയാണ്. ബേനി മതലബ് സിസ്റ്റർ" -അദ്ദേഹം നിഷ്കളങ്കമായി ചിരിച്ചു.

താമസം ഹൗസ്ബോട്ടിൽ

ദാൽ ഗേറ്റിലെത്തി വഞ്ചിയിൽ കയറി അൽപസമയത്തിനകം തന്നെ എനിക്ക് താമസിക്കേണ്ട ഹൗസ് ബോട്ടിനടുത്ത് അടുപ്പിച്ചു. ഹൗസ് ബോട്ടിൽ കയറിയപ്പോൾ സുൽത്താൻ ഭായിയെ പരിചയപ്പെട്ടു. അദ്ദേഹമാണ് കെയർ ടേക്കർ. ചെറുതെങ്കിലും ഭംഗിയും വൃത്തിയുമുള്ള റൂം. ഒരു ലിവിങ് റൂം, ഡൈനിങ് റൂം, ബാൽക്കണി. എല്ലാം മനോഹരമായി കശ്മീരി രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ഇതിനോട് ചേർന്നു തന്നെയുള്ള ഹൗസ് ബോട്ടിലാണ് സുൽത്താൻ ഭായിയും ഭാര്യയും താമസിക്കുന്നത്. ഭക്ഷണമെല്ലാം അവിടെനിന്നാണ് കൊണ്ടുവരുന്നത്.

പ്രഭാത ഭക്ഷണമായി കശ്മീരി വിഭവങ്ങൾ തന്നെ കഴിച്ചു. നല്ല തണുപ്പിൽ കഹ് കുടിച്ച പ്പോൾ എന്തുരസം അൽപനേരത്തെ വിശ്രമത്തിനുശേഷം ശ്രീനഗറിൽ കറങ്ങാമെന്ന് തീരുമാനിച്ചു.

ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക്

This story is from the June 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 mins  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 mins  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 mins  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 mins  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 mins  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 mins  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 mins  |
November-2024