പന്തയം വെച്ചാണ് വിളി, അതും നട്ടപ്പാതിരയ്ക്ക്. നൃത്തശാലയിലെ പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു' എന്ന ഗാനം ആരെഴുതിയെന്നറിയണം വിളിച്ചുണർത്തിയ മാധ്യമസുഹൃത്തിന്.
“ഭാസ്കരൻ മാഷിന്റെ വരികളാണെന്ന് എത്ര പറഞ്ഞിട്ടും ഈ ചങ്ങാതി വിശ്വസിക്കുന്നില്ല. വയലാറെന്ന് വാശിപിടിച്ചു കൊണ്ടിരിക്കുകയാ...', പാതിരാവിളിക്കാരന്റെ പരിഭവം. “ചേട്ടൻ പറഞ്ഞാലേ ഇവൻ അംഗീകരിക്കൂ...
ഭാസ്കരനും വയലാറുമല്ല, ശ്രീകുമാരൻ തമ്പി എഴുതിയതാണ് ആ പാട്ടെന്ന് തിരുത്തുമ്പോൾ ഇരുവരുടെയും മുഖത്തു പടർന്നിരിക്കാവുന്ന അമ്പരപ്പ് ഊഹിക്കാനാകുമായിരുന്നു എനിക്ക്. പ്രതീക്ഷിച്ചപോലെ മറുപടി ഉൾക്കൊള്ളാൻ മടിച്ചു സുഹൃത്ത്: “ഏയ് ചേട്ടാ, ഒന്നുകൂടി ആലോചിച്ചു നോക്കിയേ... അതിലെ വരികളിൽ നിറയെ ഭാസ്കരൻ മാഷിന്റെ ടച്ചല്ലേ?” കുഴഞ്ഞ ശബ്ദത്തിൽ പാട്ടിന്റെ ചരണം മൂളുന്നു അയാൾ: “കാഞ്ചനനൂപുരങ്ങൾ അഴിച്ചുവെച്ചു, കാളിന്ദി പൂനിലാവിൽ മയക്കമായി, കണ്ണന്റെ മാറിലെ മലർമാലയാകുവാൻ കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ...
സംഭാഷണം കഴിഞ്ഞ് ഫോൺ വെയ്ക്കുമ്പോഴും പൂർണതൃപ്തനായിരുന്നില്ല സുഹൃത്ത്. കാലാകാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന വിശ്വാസമല്ലേ ഒറ്റനിമിഷംകൊണ്ട് തകർന്നു തരിപ്പണമായത്. വിശദീകരണത്തിൽ തൃപ്തനാകാതെ സാക്ഷാൽ ശ്രീകുമാരൻ തമ്പിയെത്തന്നെ നേരിട്ട് വിളിച്ചുണർത്തി സത്യം ചോദിച്ചറിഞ്ഞിട്ടേ അയാൾ ഉറങ്ങാൻ പോയുള്ളൂവെന്ന് പിന്നീടറിഞ്ഞു. അങ്ങനെ എത്രയെത്ര വിചിത്രാനുഭവങ്ങൾ.
ഇതേ പാട്ടിനെക്കുറിച്ച് ശ്രീകുമാരൻ തമ്പി പങ്കു വെച്ച മറ്റൊരനുഭവം ഓർമയിലുണ്ട്. നൃത്തശാല പുറത്തിറങ്ങി ഏറെക്കഴിയും മുൻപ് കുങ്കുമം വാരികയിൽ ഒരു നിരൂപണം അച്ചടിച്ചുവരുന്നു. അറിയപ്പെടുന്ന നോവലിസ്റ്റാണ് നിരൂപകൻ. “പടത്തെ പ്രശംസിച്ചാണ് അദ്ദേഹം എഴുതിയിരുന്നത് എന്നാണോർമ. എങ്കിലും ആ ലേഖനത്തിലെ ഒരു പരാമർശം മറക്കാനാവില്ല എനിക്ക്. ഏതാണ്ടിങ്ങനെയായിരുന്നു അത്. പടം കണ്ടശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു മനോഹരഗാനമുണ്ട്. "പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു...' നൃത്തശാലയിൽ രണ്ടു ഗാനരചയിതാക്കളുണ്ടെങ്കിലും ഈ ഗാനം പി. ഭാസ്കരനേ എഴുതാൻ കഴിയൂ.
Bu hikaye Star & Style dergisinin January 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Star & Style dergisinin January 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ