നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ രാഷ്ട്രീയവും സിനിമയും മിക്കപ്പോഴും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ഒന്നായി മാറാറുണ്ട്. എം.ജി.ആർ, കരുണാനിധി, ജയലളിത, വിജയ്കാന്ത്, ഉദയനിധി സ്റ്റാലിൻ തുടങ്ങി ഭൂതകാലത്തും വർത്തമാനകാലത്തും തമിഴ്നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ചവർ പലരും സിനിമയിലെ സൂപ്പർതാരങ്ങൾ കൂടിയായിരുന്നു. എന്നാൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ നേർ വിപരീതക്കാഴ്ചയാണ് നമുക്ക് കാണാനാകുക. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം തേടി തിരഞ്ഞടുപ്പ് ഗോദയിലിറങ്ങിയവരെല്ലാം തന്നെ ഇവിടെ അടിപതറി വീണിട്ടുണ്ട്. എന്നാൽ ഇന്നസെന്റ് മാത്രം ആ ചരിത്രത്തിൽ വേറിട്ടു നടന്നു. സിനിമയിലെന്ന പോലെ രാഷ്ട്രീയ ഗോദയിൽ മത്സരത്തിനിറങ്ങിയപ്പോഴും അദ്ദേഹം ഏവരെയും അദ്ഭുതപ്പെടുത്തി വിജയം കണ്ടു.
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമെന്ന ഖ്യാതി ഇന്നസെന്റ് നേടുകയും ചെയ്തു. മറ്റൊരു സിനിമക്കാരനും സാധിക്കാതെപോയ ഈ അപൂർവത ഇന്നസെന്റിന് മാത്രം എങ്ങനെ സാധിച്ചു...? ഇന്നസെന്റിനെ നേരിട്ടറിയുന്നവർക്ക് അതിനുള്ള ഉത്തരം ഉടൻ കിട്ടും, ആരെയും തന്നിലേക്ക് ആകർഷിക്കുന്ന വാക്ചാതുരിയും നർമവും അദ്ദേഹം എപ്പോഴും സൂക്ഷിച്ചിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടവർക്കാർക്കും ഒരി ക്കലും സ്നേഹിക്കാനല്ലാതെ വെറുക്കാനാകില്ല. അദ്ദേഹത്തിന്റെ പാർലമെന്റ് ജീവിതകാലത്ത് ഒപ്പം സമയം ചെലവഴിക്കാനായത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ അസുലഭ നേട്ടമായാണ് ഞാൻ കാണുന്നത്.
“ടീച്ചറെ, ഞാൻ ഓഫീസിലോട്ട് വരട്ടെ...
രണ്ട് പതിറ്റാണ്ട് മുൻപ് സിനിമാ അഭിനേതാവെന്ന നിലയിൽ ഇന്നസെന്റിനെ ഏതൊരു മലയാളിയെയും പോലെ മാത്രമേ എനിക്കും പരിചയമുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ അസാധ്യമായ അഭിനയ ശേഷിയും വാക്ചാതുരിയുമൊക്കെ സിനിമാപ്രേമി എന്ന നിലയിൽ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ഞാൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഒരുദിവസം ആകസ്മികമായി എന്നെത്തേടി ഇന്നസെന്റിന്റെ ഫോൺകോളെത്തി.
“ടീച്ചറെ, എനിക്കൊന്ന് കാണണം. ചെറിയൊരു ആവശ്യമു ണ്ട്.
“തീർച്ചയായിട്ടും, കാണണമെന്നില്ല ആവശ്യം പറഞ്ഞാൽ മതി” “അല്ല, നേരിൽ കാണണം.
ഞാൻ തിരുവനന്തപുരത്ത് തന്നെയുണ്ട്. ഓഫീസിലേക്ക് വന്നാൽ കാണാനാകുമോ..?
“കാണാം, രാവിലെ 11.30 വരെ ഞാൻ ഓഫീസിലുണ്ടാകും. അതിനിടയിൽ എപ്പോൾ വേണമെങ്കിലും വന്നാൽ കാണാനാകും.
Bu hikaye Star & Style dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Star & Style dergisinin May 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ