ദീർഘമായ ചരിത്രമല്ല ബ്രസീലിയൻ ഫുട്ബോളിന്റെത്. 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് ബ്രസീലിൽ ഫുട്ബോൾ അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ അതിനു മുൻപേ തന്നെ ഒരു ജനകീയ കായിക വിനോദമായി ഫുട്ബോൾ വളർന്നുകഴിഞ്ഞിരുന്നുവെന്നോർക്കണം.
സ്കോട്ലൻഡുകാരനായ പിതാവിന് ബ്രിട്ടീഷുകാരിയായ അമ്മയിൽ പിറന്ന ചാൾസ് വില്യം മില്ലറാണ് ബ്രസീലിയൻ ഫുട്ബോളിന്റെ പിതാവ്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ സാവോപോളോയിൽ റെയിൽവേനിർമാണത്തിനെത്തിയ കമ്പനിയിൽ എൻജിനീയറായിരുന്നു ചാൾസിന്റെ അച്ഛൻ ജോൺ മില്ലർ. 1874-ലാണ് ചാൾസ് ജനിച്ചത്. ചാൾസിനെ ഒൻപതാംവയസ്സിൽ തന്നെ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചു. സാന്റോസിൽ നിന്ന് കപ്പലിലാണ് ചാൾസ് ബ്രിട്ടനിലെ സതാംപ്ടൺ നഗരത്തിലെത്തിയത്. അവിടത്തെ ബന്നിസ്റ്റർ കോർട്ട് സ്കൂളിൽ ചാൾസ് പഠനമാരംഭിച്ചു. ബ്രിട്ടനിലെ സ്‌കൂളുകളിൽ ഫുട്ബോൾ അന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. സ്വാഭാവികമായും ചാൾസും സ്കൂളിൽ വെച്ച് ഫുട്ബോളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. പഠനത്തെക്കാൾ കളിയോട് താത്പര്യം കാണിച്ച ചാൾസ് വൈകാതെ തന്നെ മിടുക്കനായ ഒരു കൊച്ചു ഫുട്ബോളറായി മാറി. അങ്ങനെ സതാം പ്ടൺ ക്ലബ്ബിലെത്തി. പിന്നീട് ഹാംഷയർ കൗണ്ടി ടീമിലും കളിക്കാൻ തുടങ്ങി. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളിലെയും പബ്ലിക് സ്കൂളിലെയും കുട്ടികളെ ഉൾപ്പെടുത്തി ആരംഭിച്ച കൊറിന്ത്യൻ ഫുട്ബോൾ ടീമിൽ 18-ാംവയസ്സിൽ ചാൾസ് ഇടംപിടിച്ചു.
അന്ന് ഇംഗ്ലണ്ടിൽ ഫുട്ബോളിന് ഇന്നത്തെപ്പോലെ നിയതമായ നിയമങ്ങളോ ചട്ടങ്ങളോ ഉണ്ടായിരുന്നില്ല. വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത നിയമങ്ങളുണ്ടായിരുന്നു. കൈകൊണ്ട് പന്ത് പിടിച്ച് എറിയുന്നതിനും ചില കൗണ്ടികളിൽ അനുവദിച്ചിരുന്നു. പക്ഷേ, കൊറിന്ത്യൻ ടീമംഗങ്ങൾ തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ ഒളിമ്പിക്സ് തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച് ഫുട്ബോളിനെ ശുദ്ധീകരിക്കാൻ ശ്രമിച്ചിരുന്നു. എതിർടീമിലെ ഒരു സ്ട്രൈക്കറെ ഫൗൾ ചെയ്ത് പെനാൽട്ടി വഴങ്ങേണ്ടിവരുന്ന സന്ദർഭങ്ങളിൽ കൊറിന്ത്യൻ ക്ലബ് ടീമിന്റെ ഗോളി പെനാൽട്ടി കിക്ക് തടുക്കാനേ ശ്രമിച്ചിരുന്നില്ല.
ബ്രസീലിലെ ആദ്യ ക്ലബ്ബ്
Bu hikaye Mathrubhumi Sports Masika dergisinin June 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Sports Masika dergisinin June 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു