അർജന്റീന ലോകകപ്പ് നേടണം എന്നാഗ്രഹിച്ചതിലും എത്രയോ അധികം മനുഷ്യർ ഇക്കുറി ലയണൽ മെസ്സി കപ്പുയർത്തുന്നത് സ്വപ്നം കണ്ടിരിക്കും. കടുത്ത അർജന്റീനവൈരികൾ പോലും ലോകഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ആ സ്വപ്നനിമിഷത്തിന് സാക്ഷിയാവണമെന്ന് ഒരുവേളയെങ്കിലും ആഗ്രഹിച്ചി ട്ടുണ്ടാവും. ലോകഫുട്ബോളിന്റെ ആരാധനാചരിത്രത്തിലെ സവിശേഷമായ സന്ദർഭങ്ങളിലൊന്നിന്റെ പേരാണ് മെസ്സി എന്ന് ഒരിക്കൽക്കൂടി സ്ഥാനപ്പെടുത്തുക കൂടിയായിരുന്നു യഥാർത്ഥത്തിൽ ഈ ലോകകപ്പ് കാലം. അതേസമയം മാറഡോണയ്ക്കും കാർലോസ് ടെവസിനുമൊന്നും ലഭിച്ച ജനപ്രിയത അർജന്റീനയിൽ മെസ്സിക്കുണ്ടായില്ല എന്ന വസ്തുത ഇതിനോടകം നിരവധി ഫുട്ബോൾ പഠിതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. മെസ്സി ആരാധകരുടെ റിപ്പബ്ലിക്കിൽ അർജന്റീനയ്ക്ക പുറത്തുള്ളവരായിരിക്കും കൂടുതൽ. മലയാളികളുടെ മെസ്സി ആരാധനയുടെ ചരിത്രവും അതിനാൽ ഗൗരവമേറിയ അന്വേഷണങ്ങൾക്ക് സാധ്യതയുള്ള ഒന്നാണ്. മെസ്സിയുടെ പാദങ്ങളുടെ ലാഘവവും കൃത്യതയും എന്റെ വിരലുകൾക്ക് എപ്പോഴാണ് ഉണ്ടാവുക എന്നെഴുതിയത് കവി കല്പറ്റ നാരായണനാണ്. എന്നെങ്കിലുമൊരിക്കൽ മെസ്സിയോട് സംസാരിക്കാനാവും എന്ന പ്രതീക്ഷയിൽ സ്പാനിഷ് ഭാഷ പഠിച്ച ജുഷ ഷാഹിനും മെസ്സി ഗോളടിക്കാനായി മമ്പുറം പള്ളിയിൽ പ്രാർഥനകൾ നടത്തിക്കൊണ്ടിരിക്കുന്ന മുഹമ്മദ് ബഷീറുമെല്ലാം പ്രതിനിധീകരിക്കുന്നത് വലിയ ജനസംഖ്യയുള്ള ആ റിപബ്ലിക്കിനെയാണ്.
കേരളത്തിന്റെ മെസ്സി ആരാധന പൊതുവിൽ വികസിച്ചത് രണ്ട് വഴികളിലൂടെയാണ്. അർജന്റീനയോടും മാറഡോണയോടുമുള്ള ആരാധനയുടെ തുടർച്ച എന്ന നിലയിൽ വികസിച്ചുവന്നതാണ് അതിൽ ആദ്യത്തേത്. അർജന്റീന പിൻതുടർന്ന ഫുട്ബോൾ ശൈലിയെക്കൂടി പരിഗണിച്ചാലേ അത് കൂടുതൽ വ്യക്തമാകൂ. ബ്രീട്ടിഷുകാർ കൊണ്ടുവന്ന "യഥാർത്ഥ' ഫുട്ബോൾ, കൂട്ടായ്മയുടെ കരുത്തിനെയും കളിയുടെ രീതിശാസ്ത്രത്തെയും ആശ്രയിച്ചപ്പോൾ അർജന്റീനയിൽ വികസിച്ച ക്രിയോ ശൈലിയുടെ അടിസ്ഥാനം കളിക്കാരുടെ വ്യക്തിഗത കൗശലവും ഗംബീത്തയുടെ ക്രിയാത്മകതയുമായിരുന്നു എന്ന് രാജീവ് രാമചന്ദ്രൻ ചെളി പുരളാത്ത പന്ത്' എന്ന പുസ്തകത്തിലെഴുതുന്നുണ്ട്. മറഡോണയെപ്പോലെയും മെസിയെപ്പോലെയുമുള്ള ഒറ്റയാൾ വിസ്മയങ്ങളായിരുന്നു എക്കാലവും അർജന്റീനയുടെ കരുത്ത്. മരിയോ കെംപസും മാറഡോണയും മെസ്സിയും ഉൾപ്പെടുന്ന പ്രതിഭാസാന്നിധ്യമില്ലാതെ ടീമെന്ന നിലയിൽ അർജന്റീന ഒരുകാലത്തും മികവ് പ്രകടിപ്പിച്ചിരുന്നില്ലെന്നത് ഈ ശൈലിയുടെ സവിശേഷതയാണ്.
Bu hikaye Mathrubhumi Sports Masika dergisinin 2023 April sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Sports Masika dergisinin 2023 April sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു