ബ്രണ്ടൻ മക്കെല്ലം പരിശീലകനും ബെൻ സ്റ്റോക്സ് ക്യാപ്റ്റനുമായ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ഏകദിനത്തെക്കാൾ ആക്രമണാത്മകമായി ടെസ്റ്റിൽ കളിക്കാമെന്ന് കാണിച്ചുതന്നു. അതിൽ വിജയിക്കുകയും ചെയ്തു. ഏകദിനത്തിൽ ഇംഗ്ലണ്ട് ജോസ് ബട്ലർ എന്ന ക്യാപ്റ്റനെ അവതരിപ്പിച്ചു. ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്ന് ആരും പ്രതീക്ഷ കാണുന്നില്ല. അത് സംഭവിച്ചു. ഇംഗ്ലണ്ടിനെതിരേ അവരുടെ മണ്ണിൽ ഏകദിന ട്വന്റി 20 പരമ്പരകൾ ജയിക്കുമെന്നത് അത്ര എളുപ്പമായിരുന്നില്ല. അതും സംഭവിച്ചു.
പക്ഷേ, ജയപരാജയങ്ങളെക്കാൾ, ഈ പരമ്പരയെ ചരിത്രം ഓർക്കുക വിരാട് കോലിയുടെ പേരിലായിരിക്കും. സമ്പന്നമായ ഒരു ക്രിക്കറ്റ് കരിയറിൽ സംഭവിക്കുന്ന പ്രതിസന്ധി ഏതറ്റംവരെയാകാമെന്ന് ഉദാഹരിക്കാൻ ഭാവിയിൽ ഈ പരമ്പരയെക്കുറിച്ച് പറയാനിടയുണ്ട്.
കോലിയുടെ ക്രിക്കറ്റ് കരിയർ ശരിക്കും ഒരു പാഠപുസ്തകമാണ്. ഏറെ വെല്ലുവിളികളും സമ്മർദങ്ങളും നിറഞ്ഞ ക്രിക്കറ്റ് എന്ന ഗെയിമിൽ എത്രത്തോളം പൂർണതയോടെ കളിക്കാനാകും എന്നതിന് ആധുനിക കാലത്ത് കോലിയോളം പറ്റിയ മാതൃകയില്ല. ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിൽ കൈവരിക്കാവുന്ന ഉയരത്തിന്റെ ഉദാത്ത മാതൃകയാണ് ആദ്യപകുതിയങ്കിൽ അതിന്റെ താഴ്ച എത്രത്തോളമാകാമെന്നതാണ് രണ്ടാംപകുതി കാണിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കോലി സെഞ്ചുറി നേടിയിട്ട് മൂന്നുവർഷത്തോളമായി. 2019-ൽ ബംഗ്ലാദേശിനെതിരേ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിലാണ് അവസാന സെഞ്ചുറി പിറന്നത്. ഏകദിനത്തിലും ടെസ്റ്റിലുമായി പത്തുവർഷത്തിനിടെ 70 സെഞ്ചുറി നേടിയ കളിക്കാരനാണ് പിന്നീട് മൂന്നുവർഷത്തോളമായി നൂറ് റൺസ് കടക്കാത്തത് എന്നോർക്കണം.
മൂന്നുവർഷത്തോളമായി കോലി പടവുകൾ തിരിച്ചിറങ്ങുകയായിരുന്നു; കളിക്കാരൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീ ലൻഡിനോട് തോൽവി. ട്വന്റി 20 ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്ത്. തുടർന്ന് ട്വന്റി 20 ക്യാപ്റ്റൻ പദവി കോലി സ്വയം ഉപേക്ഷിക്കുന്നു. പിന്നീട് ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻസികൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.കോലിയിൽ നിന്ന് എടുത്തുമാറ്റുന്നു.
Bu hikaye Mathrubhumi Sports Masika dergisinin August 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Sports Masika dergisinin August 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു