1964 ഫെബ്രുവരി 25, ഫ്ളോറിഡയിലെ മയാമി ബീച്ചിലെ കൺവെൻഷൻ ഹാളിലൊരുക്കിയ ഇടിക്കൂട്ടിൽ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നു. ഒരു വശത്ത് അജയ്യനെന്നും കരടിയെന്നുമൊക്കെ ആരാധകർ വിളിക്കുന്ന നിലവിലെ ചാമ്പ്യൻ സോണി ലിസ്റ്റൺ. മറുവശത്ത് അത്രയൊന്നും അറിയപ്പെടാത്ത, ‘അണ്ടർഡോഗ്' എന്ന മാധ്യമങ്ങളുടെ സാധാരണ വിശേഷണത്തിൽ പെട്ട ഇരുപത്തിരണ്ടുകാരൻ. കെന്റക്കിയിൽ നിന്നു വരുന്ന കറുത്തു മെലിഞ്ഞ ഈ ചെറുപ്പക്കാരനു വേണ്ടി ചിലരെങ്കിലും ബെറ്റ് വച്ചിരുന്നു.
കാരണം പതിനെട്ടാം വയസ്സിൽ, 1960-ലെ റോം ഒളിമ്പിക്സിൽ ലൈറ്റ് ഹെവിവെയ്റ്റിൽ സ്വർണം നേടിയ ചരിത്രം അവനുണ്ട് എന്നതുതന്നെ. എങ്കിലും സോണി ലിസ്റ്റണു മുന്നിൽ ആ ചെറുപ്പക്കാരൻ എന്താകുമെന്ന് മഹാഭൂരിപക്ഷം കാഴ്ചക്കാർക്കും വലിയ സംശയമുണ്ടായിരുന്നില്ല. പക്ഷേ ആരാധകരുടെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാത്തതായിരുന്നു ക്ലൈമാക്സ്. ചോര കലർന്ന വിയർപ്പുമായി ലിസ്റ്റൺ റിങ്ങിൽ തളർന്നിരുന്നപ്പോൾ ബോക്സിങ്ങിന് പുതിയൊരു ലോകനായകൻ ഉദയം ചെയ്തു: മുഹമ്മദ് അലി എന്നു പിൽക്കാലത്ത് അറിയപ്പെട്ട കാഷ്യസ് മാർസെല്ലസ് ക്ലേ
മയാമിയിലേത് ഒരു തുടക്കം മാത്രമായിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് കേവല യാദൃച്ഛികതയല്ലെന്ന് കാലം തെളിയിച്ചു. സ്വയം "ദ ഗ്രേറ്റസ്റ്റ്' എന്നു വിശേഷിപ്പിച്ച കാഷ്യസ് ക്ലേയെ ലോകം മുഴുവൻ അങ്ങനെ വിളിക്കുന്ന കാലം വന്നു. അക്കാലത്ത് അമേരിക്കയിൽ നടമാടിയിരുന്ന വംശീയ വേർതിരിവിന്റെ എല്ലാ കയ്പ്പുനീരുകളും കുടിച്ചുവളർന്ന ക്ലേ, താൻ നേരിട്ട അപമാനങ്ങളെയൊക്കെ കരുത്താക്കി മാറ്റുകയായിരുന്നു. ലോക ഹെവിവെയ്റ്റ് ചാമ്പ്യനായതിന്റെ പിറ്റേ ദിവസം തന്റെ പേര് 'കാഷ്യസ് എക്സ് എന്നു മാറ്റിയ അദ്ദേഹം ഒരാഴ്ചയ്ക്കു ശേഷം മുഹമ്മദലി എന്ന പേരു സ്വീകരിക്കുകയും ഇസ്ലാം മതത്തിലേക്കു മാറിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
വായാടിയുടെ പഞ്ച്
Bu hikaye Mathrubhumi Sports Masika dergisinin February 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Sports Masika dergisinin February 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു