ഷെയിൻ വോണിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്ന് പറയുന്നുണ്ട് ഓസ്ട്രേലിയൻ എഴുത്തുകാരനും ക്രിക്കറ്റ് നിരീക്ഷകനുമായ ആൻഡ്രൂ റാംസേ. തുടർന്ന് വോണിന് കൈകൊടുത്തപ്പോൾ താരത്തിന്റെ ശാരീരികശക്തി ശരിക്കും മനസ്സിലായെന്നും റാംസേ എഴുതുന്നു. തടിച്ച് വിരലുകളും ഉരുക്കുപോലെ ബലമുള്ള കൈത്തണ്ടയും തന്റെ ടൂൾ ആക്കിയ വോൺ, ബോളിങ് തികവുറ്റ ഒരു കലാസൃഷ്ടിയാക്കി മാറ്റി. മൈതാനങ്ങളിൽ ആരെയും അമ്പരപ്പിക്കുന്ന ജാലവിദ്യകൾ കാട്ടി ഒന്നര പതിറ്റാണ്ടോളം അയാൾ നിറഞ്ഞാടി. തന്റെ എല്ലാ ശക്തിയും വലം കൈയിലേക്ക് ആവാഹിക്കാൻ കാരണമായ ഒരു സംഭവം വോണിന്റെ കുട്ടിക്കാലത്തുണ്ടായി. കിന്റർഗാർട്ടനിലായിരുന്നപ്പോൾ മറ്റൊരു കുട്ടി ഉയരത്തിൽ നിന്ന് വോണിന്റെ പുറത്തേക്ക് ചാടുകയും വീഴ്ചയുടെ ആഘാതത്തിൽ രണ്ട് കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. തുടർന്ന് ഒരു വർഷത്തോളം കൈകൾ കൊണ്ട് നിയന്ത്രിക്കാനാകുന്ന ഒരു ട്രോളിയിലായി വോണിന്റെ ജീവിതം. പിൽക്കാലത്ത് തന്റെ കൈത്തണ്ടകൾക്ക് കൂടുതൽ ബലം ലഭിക്കാനും ലെഗ് സ്പിൻ നന്നായി ചെയ്യാനും സഹായിച്ചുവെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൂർവമാതൃകകളില്ലാത്ത ആ കരകൗശലവിദ്യ അനുകരണങ്ങൾക്കതീതമായി, അതുല്യമായി ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഓർമയിൽ കറങ്ങിത്തിരിയുന്നു.
Bu hikaye Mathrubhumi Sports Masika dergisinin February 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Sports Masika dergisinin February 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു