കോച്ചിങ് ഞാൻ ആസ്വദിക്കുന്നു
Mathrubhumi Sports Masika|2023 March
തുടർച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റെ പ്ലേ ഓഫിൽ പ്രവേശിച്ചിരിക്കുന്നു. ഈ കുതിപ്പിന് ബ്ലാസ്റ്റേഴ്സ് കടപ്പെട്ടിരിക്കുന്നത് പരിശീലകനോടാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് സംസാരിക്കുന്നു
ശിഹാബുദ്ധീൻ തങ്ങൾ
കോച്ചിങ് ഞാൻ ആസ്വദിക്കുന്നു

എൺപതുകളുടെ മധ്യത്തിലെ പശ്ചിമ സെർബിയയിലെ ഊഷിറ്റ്സെ എന്ന നഗരം. സ്കൂൾ വിട്ടുവന്ന ഇവാൻ എന്ന ബാലൻ പുസ്തകസഞ്ചി വീടിന്റെ മൂലയിലിട്ട് മൈതാനത്തേക്കോടി. അവിടെ അവന്റെ കൂട്ടുകാർ കളി തുടങ്ങാൻ പന്തുമായി കാത്തു നിൽക്കുന്നു.

അന്ന് യുഗോസ്ലാവ്യയുടെ ഭാഗമായിരുന്ന സെർബിയയിൽ ആഭ്യന്തര കലാപങ്ങൾ കൊടുമ്പിരി കൊളളുന്ന കാലമായിരുന്നു അത്. സ്കൂൾ വിട്ടാൽ കുട്ടികൾക്ക് ആകെയുള്ള വിനോദോപാധി ഫുട്ബോൾ മാത്രമായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകൾ ജീവിതത്തിന്റെ നിറംകെടുത്തുമ്പോഴും തെരുവുകളിൽ ഇവാനും കൂട്ടുകാരും കാൽപന്തുകൊണ്ട് വർണപ്പൊലിമയൊരുക്കി. തങ്ങളുടെ ബാല്യത്തെ കാൽപന്താവേശവുമായി ചേർത്തുവെച്ചു.

പക്ഷേ, ബാല്യത്തിലെ ഒന്നു മറിയാതെയുള്ള ആ കളികൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. പ്രായമേറുന്തോറും, തങ്ങളുടെ വീടുകൾക്കുള്ളിൽ പിടിമുറുക്കുന്ന ദാരിദ്ര്യവും പട്ടിണിയും ഇവാനും കൂട്ടുകാരും തിരിച്ചറിഞ്ഞുതുടങ്ങി. പലരും കുടുംബത്തെ സഹായിക്കാനുള്ള വഴികൾ തേടാനാരംഭിച്ചു. കൗമാരത്തിലെത്തിയ ഇവാൻ അതിനുള്ള മാർഗമായി കണ്ടത് കാൽപന്തിനെ തന്നെയായിരുന്നു. ഇതിനകം തന്നെ ഡിഫൻഡറെന്ന നിലയിൽ ശ്രദ്ധ നേടിക്കഴിഞ്ഞ അവൻ കൂടുതൽ സമയം മൈതാനത്ത് ചെലവിട്ടു. കഠിനാധ്വാനം ചെയ്തു. സ്ലോബോഡ ഊഷിറ്റ്സെ എന്ന സ്വന്തം നഗരത്തിലെ ഫുട്ബോൾ ക്ലബ്ബിൽ അംഗമാകാൻ അവന് അധികകാലം വേണ്ടിവന്നില്ല. പതിനേഴാം വയസ്സിൽത്തന്നെ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തെത്തിയ ഇവാൻ സെർബിയ അണ്ടർ-21 ദേശീയ ടീമിലേക്കും ഫ്രഞ്ച് ലീഗിലെ പ്രമുഖരായ എഫ്സി ബോർഡോയിലേക്കും വേഗത്തിൽ വളർന്നു.

എന്നെ കൂടുതൽ നന്നായി കളിക്കാൻ പ്രേരിപ്പിച്ചത് കുട്ടിക്കാലത്തെ ദാരിദ്ര്യമായിരുന്നു. കളിയിലൂടെ കുടുംബത്തിന് ഒരു വരുമാനമാർഗമുണ്ടാക്കണം എന്നതായിരുന്നു ലക്ഷ്യം. അതല്ലെങ്കിൽ അന്ന് അത് മാത്രമായിരുന്നു എന്റെ മുന്നിലുള്ള വഴി. വർഷങ്ങൾക്കിപ്പുറം കൊച്ചിയിലെ ഹോട്ടലിലിരുന്ന് അന്നത്തെ ആ ബാലൻ -കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നു. ഫുട്ബോൾ അക്ഷരാർത്ഥത്തിൽ ജീവിതം തന്നെയാണ് വുകമനോവിച്ചിന്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള പോരാട്ടവും. ആ പോരാട്ടവീര്യമാണ് ഏറ്റവും അത്യാവശ്യമായിരുന്ന ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് പുതുശ്വാസം നൽകിയതും.

Bu hikaye Mathrubhumi Sports Masika dergisinin 2023 March sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mathrubhumi Sports Masika dergisinin 2023 March sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MATHRUBHUMI SPORTS MASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
സച്ചിന് പ്രായം പതിനാറ്
Mathrubhumi Sports Masika

സച്ചിന് പ്രായം പതിനാറ്

മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.

time-read
6 dak  |
May 2023
സചാച്ചുവിന്റെ ലോകം
Mathrubhumi Sports Masika

സചാച്ചുവിന്റെ ലോകം

മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.

time-read
4 dak  |
May 2023
മെസ്സിഹാസം
Mathrubhumi Sports Masika

മെസ്സിഹാസം

ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം

time-read
2 dak  |
April 2023
കളത്തിനു പുറത്തെ ശതകോടീശ്വരൻ
Mathrubhumi Sports Masika

കളത്തിനു പുറത്തെ ശതകോടീശ്വരൻ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്

time-read
2 dak  |
2023 April
നിലവാരം ഉയർത്തും
Mathrubhumi Sports Masika

നിലവാരം ഉയർത്തും

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

time-read
2 dak  |
2023 March
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
Mathrubhumi Sports Masika

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

time-read
3 dak  |
2023 March
പ്രതിഭയുടെ പടയൊരുക്കം
Mathrubhumi Sports Masika

പ്രതിഭയുടെ പടയൊരുക്കം

റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

time-read
1 min  |
2023 March
കോച്ചിങ് ഞാൻ ആസ്വദിക്കുന്നു
Mathrubhumi Sports Masika

കോച്ചിങ് ഞാൻ ആസ്വദിക്കുന്നു

തുടർച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റെ പ്ലേ ഓഫിൽ പ്രവേശിച്ചിരിക്കുന്നു. ഈ കുതിപ്പിന് ബ്ലാസ്റ്റേഴ്സ് കടപ്പെട്ടിരിക്കുന്നത് പരിശീലകനോടാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് സംസാരിക്കുന്നു

time-read
3 dak  |
2023 March
യൂ ടൺ...
Mathrubhumi Sports Masika

യൂ ടൺ...

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും വിക്കറ്റുവേട്ടക്കാരായത് സ്പിന്നർമാരായിരുന്നു. ആധുനികക്രിക്കറ്റിലേക്ക് സ്പിൻ ബോളിങ്ങിന്റെ മനോഹാരിത വീണ്ടുമെത്തുകയാണോ?

time-read
3 dak  |
2023 March
അടുക്കും ചിട്ടയുമുള്ള ബ്ലാസ്റ്റേഴ്സ്
Mathrubhumi Sports Masika

അടുക്കും ചിട്ടയുമുള്ള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ നടപ്പുസീസണിൽ പ്രതീക്ഷപുലർത്താവുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടാകുന്നത്. ഇതേ രീതിയിൽ മുന്നോട്ടു പോയാൽ ആരാധകർക്ക് നിരാശപ്പെടേണ്ടി വരില്ല

time-read
2 dak  |
February 2023