കുഴി കുത്തിയ കഥയെല്ലാം പഴങ്കഥയായി. 16-ാമത് ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ആധികാരിക ജയം നേടി ഇന്ത്യ ട്രോഫി നിലനിർത്തി. 2016 മുതൽ തുടർച്ചയായി നാല് തവണ പരമ്പര വിജയം സ്വന്തമാക്കി ഇന്ത്യ സ്വന്തം മണ്ണിൽ അജയ്യരാണെന്ന് വീണ്ടും തെളിയിച്ചു. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നിർമാരുടെ മുന്നിൽ അനായാസം കീഴടങ്ങിയ ഓസീസ് ബാറ്റർമാർ പക്ഷേ രണ്ടാം ടെസ്റ്റിൽ ആക്രമിച്ച് കളിക്കാനുള്ള പ്രതീതി സൃഷ്ടിച്ചു. തയ്യാറെടുപ്പിലാണെന്ന ട്രാവിസ് ഹെഡ്ഡിന്റെ ബാറ്റിങ് (46 പന്തിൽ 43) അത് വിളിച്ചോതി. പക്ഷേ രണ്ടാം ഇന്നിങ്സിൽ കണ്ണടച്ച് തുറക്കും മുമ്പേ ഫലം മാറി. ജഡേജയുടെയും അശ്വിന്റെയും പന്തുകൾക്കുമുന്നിൽ ഓസീസ് ബാറ്റർമാർ പ്രതിരോധിക്കാൻ പോലും നിൽക്കാതെ അടിയറവ് സമ്മതിച്ചു. രണ്ട് ടെസ്റ്റുകളും മൂന്ന് ദിവസംകൊണ്ട് അവസാനിച്ചതിന്റെ നിരാശ മാത്രം ബാക്കി! ഒരു ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാം. പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി നിൽക്കുന്ന ഓസ്ട്രേലിയയുടെ കാര്യം തുലാസിലാണ്.
ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പോരാട്ടത്തിന് സ്വാതന്ത്ര്യാനന്തര കാലത്തോളം തന്നെ പഴക്കമുണ്ട്. ആദ്യത്തെ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്നതിന് രണ്ട് മാസം മുമ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ ആദ്യ ഓസ്ട്രേലിയൻ പര്യടനമെന്ന സവിശേഷതയും ഈ ടെസ്റ്റ് പരമ്പരയ്ക്കുണ്ടായിരുന്നു. ആഷസ് പരമ്പര പോലെത്തന്നെ കായികലോകത്തെ ഏറ്റവും ആവേശം നിറഞ്ഞ മറ്റൊരു ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലേത്. ഇത്തവണത്തെ പരമ്പരയ്ക്ക് മുന്നോടിയായി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പത്രസമ്മേളനത്തിൽ പരമ്പരയെപ്പറ്റി പറഞ്ഞതിങ്ങനെ : “ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുക കഠിനമാണ്. ഇവിടെ പരമ്പര ജയിക്കാൻ സാധിച്ചാൽ അത് ആഷസിനേക്കാൾ വലുതായിരിക്കും. ഇന്ത്യ ഓസ്ട്രേലിയ പോരാട്ടങ്ങളുടെ ചരിത്രത്താളുകൾ നിവർത്തിയാൽ അതിന്റെ വക്കിൽ അതുല്യമായ കണക്കുകളും അളവറ്റ കണ്ണീരും പറ്റിയിരിക്കുന്നത് കാണാം.
പരാജയങ്ങളുടെ ആദ്യകാലം
Bu hikaye Mathrubhumi Sports Masika dergisinin 2023 March sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Sports Masika dergisinin 2023 March sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു