ചരിത്രം വഴിമാറും ചിലർ വരുമ്പോൾ...എന്നുള്ളത് ഒരു സ്വർണ്ണക്കടയുടെ ലേശം പഴക്കമുള്ള ഒരു പരസ്യവാചകമാണ്. എന്നാൽ ഈ പരസ്യവാചകം പോലെ തന്നെ ചിലരുണ്ട്. അവർക്ക് മുന്നിലും ചരിത്രം വഴിമാറും, ചില സന്ദർഭങ്ങളിൽ. കൊല്ലം തങ്കശ്ശേരി ഡിയോഡറ്റിൽ പ്രൊഫ. ക്ലമന്റ് ഡിക്രൂസിന്റെയും ഡെയ്സി ഡിക്രൂസിന്റേയും ഏഴാമത്തെ മകൾ ഡാർലി ഡിക്രൂസ് അത്തരത്തിലൊരു വ്യക്തിയാണ്. ചരിത്രത്തെ വഴിമാറ്റിയ മഹിള കായികമേഖലയിലായാലും ഔദ്യോഗിക മേഖലയിലായാലും ഡാർലി ഡിക്രൂസിന് മുന്നിൽ ചരിത്രം വഴിമാറിയ സന്ദർഭങ്ങൾ നിരവധിയാണ്. ആ വഴിമാറ്റമാണ് ഡാർലി ഡിക്രൂസിനെ കിഫ്ബിയുടെ അധിക ചാർജ്ജോടു കൂടി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് എഞ്ചിനീയർ പദവിയിൽ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് എന്നുപറയുമ്പോൾ ആ ഉന്നത പദവിയിലെത്തിയ ആദ്യ മഹിള എന്ന റെക്കോർഡാണ് ഡാർലി സ്വന്തം പേരിൽ എഴുതിച്ചേർത്തത്. അതു പോലെ തന്നെ സ്പോർട്സ് ക്വാട്ടയിൽ ജോലിക്ക് കയറി ഇത്രയും ഉന്നതപദവിയിലെത്തിയവരും വേറെയില്ല.
സെന്റ് ജോസഫ്സിൽ നിന്ന് തുടക്കം
നാലാംതരംവരെ കൊല്ലത്ത് തങ്കശ്ശേരി മൗണ്ട് കാർമൽ സ്ക്കൂളിൽ പഠിച്ച ഡാർലി അഞ്ചാംതരത്തിലെത്തിയപ്പോൾ സെന്റ് ജോസഫ്സ് കോൺവെന്റിലേക്ക് പഠനം മാറ്റി. അവിടുന്നാണ് ഡാർലി ഡിക്രൂസിന്റെ കായിക ജൈത്രയാത്രയുടെ തുടക്കം. ഹൈജംപിലായിരുന്നു അത്ലറ്റിക്സിൽ തന്നെ കൂടുതൽ താൽപ്പര്യം. സബ് ജൂനിയറിൽ തുടങ്ങി പത്താം തരം വരെ ജില്ലാ ജേതാവ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ സഹോദരിയായിരുന്നു കോളേജിലെ കായികാദ്ധ്യാപിക. അവർ പിടിച്ച് ഫുട്ബാളിലും ഇട്ടു. അങ്ങനെ അത്ലറ്റിക്സിന്റെയും ഫുട്ബോളിന്റെയും ജൂനിയർ നാഷണലിൽ പങ്കെടുത്തു. ഒരു പക്ഷേ ഫുട്ബോളിന്റെയും അത്ലറ്റിക്സിന്റെയും ജൂനിയർ നാഷണലിൽ പങ്കെടുത്ത മറ്റൊരു കായിക താരം വേറെ കാണില്ല.
Bu hikaye Mahilaratnam dergisinin June 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin June 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്
ഇസ്രായേലിൻ നാഥന്റെ' വഴിയേ...
ക്രിസ്തുമസ്കാലമായതിനാൽ ഈ വർഷത്തെ പുതിയ ഗാനങ്ങളുടെ പണിപ്പുരയിലാണ് ബേബി ജോൺ.
ഹോസ്പിറ്റാലിറ്റിയിലെ ആൺകോയ്മ തകർത്ത 'പ്രൊഫഷണൽ ടച്ച്
പുരുഷമേധാവിത്വം നിലനിൽക്കുന്ന മേഖലയാണിത്. എന്നാൽ സ്ത്രീകൾക്ക് സേവനം ചെയ്യാനുള്ള കഴിവ് ജന്മസിദ്ധമായുണ്ട്. അതിനാൽ അവർക്ക് കടന്നുവരാൻ പറ്റിയ മേഖലയാണ് ഹോസ്പിറ്റാലിറ്റി സെക്റ്റർ. അതിനാവശ്യമായ താൽപ്പര്യവും പാഷനും ഉണ്ടായിരിക്കണം.
Dr തിരക്കിലാണ്.
പണ്ട് കൂട്ടുകാരികളുടെ ഓട്ടോഗ്രാഫിൽ പേര് ശ്രദ്ധ ഗോകുൽ, ആഗ്രഹം- ഡോക്ടറും ഡാൻസറും ആകണം എന്ന് എഴുതിയിട്ടുണ്ട്. പ്രായത്തിന്റെ അത്യാഗ്രഹത്തിൽ എഴുതിക്കൂട്ടിയ ആ ലേബലുകൾ ഏതോ ദൈവകൃപ കൊണ്ട് ഇന്ന് എനിക്കൊപ്പം ഉണ്ട്. അതെ!! തിരുവനന്തപു രത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ശ്രദ്ധ ഗോകുൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ്.
എത്രകൊണ്ടാലും പഠിക്കില്ല!!
സൈബർ കുറ്റകൃത്യങ്ങൾ
മിന്നിത്തിളങ്ങും നക്ഷത്രക്കൂട്ടം
മുൻവർഷങ്ങളിലെല്ലാം ശ്രദ്ധേയമായ സിനിമകളുടെ പേരിൽ ക്രിസ്തുമസ് സ്റ്റാർ പുറത്തിറങ്ങുക പതിവാണ്
കരിക്കിലെ ശ്രുതി അല്ലെ.
ക്രിസ്തുമസ്-ന്യൂ ഇയർ തിരക്കുകൾക്കിടയിൽ നടി ശ്രുതിസുരേഷ്...
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.