"പിന്നെ... യാത്രയ്ക്കിടയിലല്ലേ സൗന്ദര്യ സംരക്ഷണം' എന്ന് ചിന്തിക്കുന്നവരുണ്ടാകാം. യാത്രയ്ക്കിടയിലും ചെയ്യാവുന്ന സ്കിൻ കെയർ ടിപ്സ് ഉണ്ടല്ലോ, യാത്ര കഴിഞ്ഞ് ചെന്ന് കട്ടപ്പണിയെടുത്ത് ചർമം നന്നാക്കാൻ മെനക്കെടേണ്ടല്ലോ... എന്ന് കരുതുന്നവരും ഉണ്ടാകും. ഏതു കൂട്ടത്തിൽ ഉള്ളവരാണെങ്കിലും ഈ നുറുങ്ങുകൾ അറിഞ്ഞിരുന്നോളൂ.
യാത്ര ചെയ്യുമ്പോൾ ഏതു കാലാവസ്ഥയാണോ അതിനനുസരിച്ചു വേണം ചർമസംരക്ഷണവും ചെയ്യാൻ നമുക്ക് ഒട്ടും പരിചിതമല്ലാത്ത കാലാവസ്ഥയുള്ള ഇടങ്ങളിലേക്കു പോകേണ്ടി വരുമ്പോൾ മിക്കവാറും ചർമത്തിനും മുടിക്കും സാരമായ കേടുപാടുകൾ വരാറുണ്ട്. ഇതൊഴിവാക്കാൻ യാത്ര പുറപ്പെടും മുൻപേ കരുതൽ തുടങ്ങാം.
തലമുടിക്കു വേണം കൂടുതൽ ശ്രദ്ധ
ബൈക്കിലും ടൂവീലറിലും യാത്ര ചെയ്യുന്നവരും ദീർഘ ദൂരം നടക്കുകയോ ഹൈക് ചെയ്യുകയോ ചെയ്യുന്നവരും വേനൽക്കാലത്ത് പുറത്തിറങ്ങും മുൻപ് ഒരു സ്കാർഫോ തൊപ്പിയോ കൂടെ കരുതിക്കൊള്ളൂ... തലമുടിയിൽ കഠിനമായ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാനാണിത്. തലമുടി ഇത്തരത്തിൽ മറയ്ക്കുന്നത് മുടിയെ മാത്രമല്ല തലയോട്ടിയേയും സംരക്ഷിക്കും. അഴുക്കും പൊടിയും തലയോട്ടിയിലും മുടിയിലും അടിയുന്നതും ഒഴിവാക്കാം.
തലമുടിക്കു നിറം കൊടുത്തിട്ടുള്ളവർ തീർച്ചയായും മുടി മറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുടി എളുപ്പം വരണ്ടു പോകാതെ സ്വാഭാവികമായ ഈർപം നിലനിർത്താൻ ഇതു സഹായിക്കും. കൂടാതെ കാറ്റടിച്ച് മുടി പൊട്ടിപ്പോകുന്നതും കെട്ടുപിണഞ്ഞു കിടക്കുന്നതും ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കും.
പലരും ദിവസവും തലമുടി കഴുകി ശീലിച്ചവരാണ് എന്നാലും യാത്ര പോകുമ്പോൾ എന്നും തലമുടി കഴുകണം എന്നു നിർബന്ധമില്ല. കുളിക്കുന്ന ദിവസം മുടി പാതി ഉണങ്ങി കഴിയുമ്പോൾ തന്നെ നിങ്ങളുടെ മുടിക്കിണങ്ങുന്ന ഹെയർ സിറം ഇട്ട് മസാജ് ചെയ്യാം.
മുടി മുഴുവൻ ഉണങ്ങി കഴിഞ്ഞാൽ യാത്രയ്ക്ക് ഇറങ്ങും മുൻപേ കെട്ടിവയ്ക്കാം. വലിച്ചു മുറുക്കി കെട്ടുന്നത് ഒഴിവാക്കുക. ഇതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സ്വൽപം അയവിൽ കെട്ടി വയ്ക്കാവുന്ന തരം ഹെയർസ്റ്റൈൽ സ്വീകരിക്കാം. മുടിയുടെ നീളമനുസരിച്ചു പിന്നിക്കെട്ടുകയോ പോണി ടെയിൽ, ബൺ ഇവ കെട്ടുകയോ ആകാം.
റബർബാൻഡിനു പകരം മൃദുവായ തുണിത്തരങ്ങൾ കൊണ്ടുള്ള ഹെയർ സ്ക്രഞ്ചീസ് ഉപയോഗിച്ചാൽ മുടി പൊട്ടുന്നത് കുറയ്ക്കാനാകും.
Bu hikaye Vanitha dergisinin February 18, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 18, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ