CATEGORIES
Kategorier
കൃഷി ENJOY ചെയ്ത് മനു ജോയ്
ഉയർന്ന ശമ്പളമുള്ള ഹോട്ടൽ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയപ്പോൾ വട്ടാണെന്ന് പറഞ്ഞ് കളിയാക്കിയവർതന്നെ ഇന്ന് മനുജോയിക്കു വേണ്ടി കൈയടിക്കുകയാണ്...
YES TO CHANGE
ചോക്ലേറ്റ് ഹീറോ, കോളജ് കുമാരൻ തുടങ്ങിയ ക്ലീഷേ കഥാപാത്രങ്ങളിൽനിന്ന് പുറത്തുചാടി കുഞ്ചാക്കോ ബോബൻ
ഇൻസ്റ്റഗ്രാമിലെ ഇംഗ്ലീഷുകാരി Paaത്തു
ചക്കപ്പഴത്തിനും പഴങ്കഞ്ഞിക്കുമൊപ്പം ഇംഗ്ലീഷിൽ പറഞ്ഞ മാസ് ഡയലോഗ് കൊണ്ട് ഒരു രണ്ടാം ക്ലാസുകാരി ഇൻസ്റ്റഗ്രാമിൽ വൈറലായി. ക്രേസി സിസ്റ്റേഴ്സ് എന്ന പേരിൽ കാഞ്ഞിരപ്പള്ളിക്കാരായ സഹോദരിമാർ തുടങ്ങിയ ഇംഗ്ലീഷ് പഠിപ്പിക്കൽ അറിവും ആനന്ദവും പകരും...
അളക്കാനാവാത്തതാണ് അമൂല്യം
ടി.വിക്കുള്ള വില മക്കൾക്കില്ല. പണം കൊണ്ട് അളക്കാവുന്നതാണ് വില. ടി.വി ഒരു വസ്തുവാണ്. കുഞ്ഞുമനസ്സ് ജീവനും.
സ്നേഹത്തിന്റെ ചുടുചുംബനങ്ങൾ
പൊന്നാനി ഫിഷറീസ് ഓഫിസറായി ജോലിചെയ്യുമ്പോൾ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ സ്നേഹവായ്പുകൾ നേടിയെടുത്ത അനുഭവം പകരുകയാണ് ലേഖകൻ...
പാലക്കാടൻ കാറ്റിൽ...
സങ്കര സംസ്കാരം മണക്കുന്ന കരിമ്പനകളുടെ നാട്. മേഘങ്ങൾ പിറവിയെടുക്കുന്ന കവ. കോലം മായാത്ത അഗ്രഹാര മുറ്റങ്ങൾ. ഞാറ്റുപുരയും അറബിക്കുളവും കാത്തിരിക്കുന്ന ഖസാക്കിന്റെ നാട്. പാലക്കാടിന്റെ ആത്മാവിലേക്കാണ് ഇക്കുറി യാത്ര...
പൊലീസ് THRILLER UNLIMITED
ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ... പൊലീസിന്റെ കഥ പറയുന്ന സസ്പെൻസ് ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വണ്ടറടിപ്പിക്കുകയാണ് ഷാഹി കബീർ. പൊലീസ് യൂനിഫോമിൽനിന്ന് മലയാള സിനിമയിലേക്കുള്ള ചുവടുമാറ്റവും കുടുംബ വിശേഷവും അദ്ദേഹം പങ്കുവെക്കുന്നു...
ഒത്തൊരുമിച്ച് കളിച്ചോണം
ഗൃഹാതുരതക്കുമപ്പുറം ഓണത്തെ നമുക്ക് പ്രിയപ്പെട്ടതാക്കിയതിൽ ചില കളികൾക്കും പങ്കുണ്ട്. പണ്ടൊക്കെ ഓണത്തിന്റെ പ്രധാന വൈബും രസകരമായ കളികൾ തന്നെ. ഇത്തവണ ന്യൂജൻ ഗെയിമുകൾക്കൊപ്പം നാടൻ ടച്ചുള്ള പഴയ കളികൾക്കൂടി ഉൾപ്പെടുത്തിയാലോ....
പെണ്ണോണം പൊന്നോണം
ഇത്തവണത്തെ ഓണത്തിന് വീട്ടിലെ സ്ത്രീകൾ വിശ്രമിക്കട്ടെ എന്ന് ആണുങ്ങൾ ആത്മാർഥമായി വിചാരിച്ചാലോ. അത് എത്ര വലിയ ഓണസമ്മാനമാകും...
ചിരിമാലക്ക് തിരികൊളുത്തി
നിറഞ്ഞ സന്തോഷത്തിന്റെ ഓണനാളുകളിലാണ് മലയാളത്തിന്റെ ഈ വൈബ്രന്റ് താരങ്ങൾ. നാട്ടുകാരുടെ മനസ്സിലും നാട്ടിലെ മതിലുകളിലും നിറയെ പതിഞ്ഞിട്ടുണ്ട് ഇവരുടെ ചിത്രങ്ങൾ. ആഹ്ലാദം പങ്കിട്ട് ഗോകുലൻ, ലുഖ്മാൻ അവറാൻ, സുധി കോപ എന്നിവർ...
കുറവുകളോ? അവ കരുത്തല്ലേ?
പുറമേക്കു കാണുന്ന കുറവുകൾ പരിഹരിക്കാൻ വേണ്ടത് വിശ്വാസത്തിന്റെ ഉൾക്കരുത്താണ്
ഇരയായി നിൽക്കരുത്, അഭിമാനത്തോടെ ജീവിക്കണം മംമ്ത
സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചും ജീവിതത്തിൽ അർബുദത്തോട് പോരാടിയും മലയാളി യുടെ മനസ്സിൽ ഇടം പിടിച്ച മംമ്ത സിനിമയിൽ 17 വർഷം പൂർത്തിയാ ക്കുകയാണ്. അനുഭവങ്ങൾ പങ്കുവെച്ചും നിലപാടുകൾ തുറന്നുപറഞ്ഞും മംമ്ത സംസാരിക്കുന്നു...
ഇരക്കുന്നവനല്ല, കൊടുക്കുന്നവനാവുക
ജയത്തിന്റെ അന്തകനാണ് മടി എന്ന് ഹസ്റത് അലി. മടിയൻ മറ്റുള്ളുവരെ ആശ്രയിക്കുന്നവനാകും
സക്കുലന്റ്സ് മനം മയക്കും കൊച്ചു സുന്ദരികൾ...
പൂന്തോട്ടത്തിലെയും ലിവിങ് റൂമിലെയും പുതിയ അതിഥികളായ സക്കുലന്റ് ചെടികൾ, അവയുടെ പരിപാലനം എന്നിവ പരിചയപ്പെടുത്തുകയാണ്, സക്കുലന്റ് ഗാലറി ഡോട്ട് കോം സ്ഥാപകനായ സിയാദ് എറിയാടാൻ
കുമളി-കമ്പം-തേനി വഴി മധുര രാമേശ്വരം
തമിഴ്നാടിന്റെ ഹൃദയം തൊട്ട് കുമളി കമ്പം തേനി വഴി മധുര, രാമേശ്വരം വരെ ഒന്ന് പോയി വരാം...
മടി പിടിവിടുന്നുണ്ടോ?
മഴയത്ത് മടിപിടിച്ച് ചുരുണ്ടുകൂടിയിരിക്കാൻ ആർക്കാണിഷ്ടമില്ലാത്തത്... പക്ഷേ മടി അമിതമായാലോ? ജീവിതംതന്നെ താളം തെറ്റും. പഠനവും ജോലിയുമൊക്കെ കുഴഞ്ഞുമറിയും. സമാധാനവും സന്തോഷവും പോയി മറയും. സ്വതവേ അൽപസ്വൽപം മടിയുള്ളവരിൽ മൊബൈലും സോഷ്യൽ മീഡിയയുമൊക്കെ പുതിയ കാലത്ത് മടി കൂട്ടുന്നുണ്ട്. മടിയുടെ കൂടു പൊളിച്ച് ജീവിതത്തിൽ പ്രസരിപ്പും ഉന്മേഷവും നിറക്കാൻ വഴിയുണ്ട് പലത്...
ഗ്ലാമറാണ് ഹോട്ടൽ മാനേജ്മെന്റ്
പ്ലസ് ടു പൂർത്തിയാക്കിയ ഉടൻ ഒരു പ്രഫഷനൽ കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഹോട്ടൽ മാനേജ്മെന്റ് മികച്ച ഒരു സ്പെഷലൈസേഷനാണ്
ഉന്നത പഠനത്തിന് കേന്ദ്ര സർവകലാശാല
തുച്ഛമായ ഫീസ് മുടക്കി മുന്തിയ ഒരു കേന്ദ്രസർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനവും ഗവേഷണവും- അതാണ് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നത്
ആർജിക്കാം സോഫ്റ്റ് സ്കിൽ
പഠിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികകാര്യങ്ങൾ പഠിച്ചുതീരുംമുമ്പേ ഔട്ട്ഡേറ്റഡ് ആകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. സ്വയം പഠിച്ചും നിരന്തരം നവീകരിച്ചുമല്ലാതെ ഇനിയുള്ള കാലത്ത് അതിജീവിക്കാനാവില്ല...
ഇസ്തംബൂൾ ഒരു മഞ്ഞുകാലത്തിന്റെ ഓർമക്ക്
നിങ്ങളുടെ മുൻകാല ഇഷ്ടങ്ങളെ പരിപൂർണമായും റദ്ദ് ചെയ്യിപ്പിക്കുന്നൊരു മാന്ത്രികതയുണ്ട് ഇസ്തംബൂൾ നഗരത്തിന്. പിന്നീടങ്ങോട്ട് ഇവിടത്തെ ഓർമകൾ നമ്മെ വിടാതെ പിന്തുടരും...
ഉമ്മയുറങ്ങുന്ന ജന്നത്തുൽ മുഅല്ല
മക്കയിലെ ക്രെയിൻ അപകടത്തിൽ കൺമുന്നിൽ ഭാര്യയെ നഷ്ടപ്പെട്ട വേദനയിൽ ഹജ്ജ് പൂർത്തിയാക്കേണ്ടിവന്ന മുഹമ്മദ് ഇസ്മായിലും പിറ്റേവർഷം ഉമ്മയുടെ ഖബർ സന്ദർശിച്ച മക്കളും സങ്കടനിമിഷങ്ങൾ ഓർത്തെടുക്കുന്നു...
സിനിമയുടെ ആത്മീയ
വൈബ്രൻറായ കാരക്ടറുകൾക്ക് കാത്തിരിക്കുകയാണ് മലയാള സിനിമയുടെ വിഷാദ നായിക ആത്മീയ രാജൻ...
നിങ്ങൾ ഒരു ടോക്സിക് പാരന്റാണോ?
'കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞ് എന്നാണ് പഴമൊഴിയെങ്കിലും മാനസികവും ശാരീരികവുമായി കുട്ടികളെ പീഡിപ്പിക്കുന്ന, അവരുടെ വ്യക്തിത്വ വളർച്ചക്ക് അറിഞ്ഞോ അറിയാതെയോ തടയിടുന്ന അച്ഛനമ്മമാർ ഏറെയുണ്ട് നമുക്കു ചുറ്റും. നിങ്ങളിലുണ്ടോ അത്തരം ടോക്സിക് പാരൻറിങ് ശൈലികൾ...
തിരക്കഥയിലെ തീ ഷാരിസ്
"ജന ഗണ മന' കണ്ടവരൊക്കെ ആദ്യം അന്വേഷിച്ചത് സിനിമയുടെ തിരക്കഥാകൃത്തിനെയായിരുന്നു. തിരക്കഥയിലെ ബ്രില്യൻസ് കൊണ്ടും തീപ്പൊരി ഡയലോഗുകൾ കൊണ്ടും കാണികളെ രോമാഞ്ചം കൊള്ളിച്ച ആ ചെറുപ്പക്കാരൻ ദാ ഇവിടെയുണ്ട്.
പോരായ്മ അംഗീകരിക്കലാണ് സ്നേഹം
ബന്ധങ്ങൾ വിലപ്പെട്ടതാണ്. അവയെ ക്ഷമാപൂർവം, കരുതലോടെ പരിപാലിക്കാം
മെല്ലെ പുൽകും തെന്നൽപോലെ..
ആശ്വാസത്തിന്റെ അലകൾ പോലെയാണ് മലയാളിക്ക് സിതാരയുടെ പാട്ടുകൾ. പ്രിയമുള്ളൊരാളാരോ അരികെയിരുന്ന് മൂളും പോലെ സിതാര പാടിത്തുടങ്ങി യിട്ട് 15 വർഷമാകുന്നു. ചിത്രക്കും സുജാതക്കും ശേഷം മലയാളി കൂടപ്പിറപ്പിനെപ്പോൽ കൂടെക്കൂട്ടിയ സിതാരയുടെ വിശേഷങ്ങൾ...
സി.എക്കാർക്കെന്താ ഈ വീട്ടിൽ കാര്യം?
ഡോക്ടർമാരുടെ കുടുംബം, എൻജിനീയർമാരുടെ കുടുംബം എന്നൊക്കെ കേട്ടിട്ടുള്ളതുപോലെ പിതാവും മൂന്നു മക്കളും മരുമകളും ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ഒരു കുടുംബത്തിന്റെ കഥ...
വേനലിലും വീട് കൂളാക്കാം..
വേനലിൽ നമ്മുടെ നാട്ടിലെ വീടുകളും ചൂടിന്റെ കൂടായി മാറുകയാണ്. വീടകം തീച്ചൂളയാകാതിരിക്കാൻ വീടു വെക്കാ നൊരുങ്ങുന്നവർക്കും വീട് വെച്ചവർക്കും ചെയ്യാനുണ്ട് ചില കാര്യങ്ങൾ.
സമ്മർദം പ്രതിരോധിക്കാൻ ഇതാ 10 വഴികൾ
സാധ്യമല്ലാത്ത ജോലികളോട് നോ പറയാനും സ്മാർട്ട് ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സമയബന്ധിതമായി മാറിനിൽക്കാനും ശ്രദ്ധിക്കണം
തീയായ് തിരികെവന്ന നവ്യ
മലയാളത്തിലെ പ്രിയനായികമാരുടെ കൂട്ടത്തിൽ എന്നുമുണ്ട് നവ്യ നായർ. വിവാഹശേഷം വെള്ളിത്തിരയിൽനിന്ന് അവധിയെടുത്ത നവ്യ ഒരുത്തീയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമ, കുടുംബ വിശേഷങ്ങളുമായി നവ്യ മനസ്സു തുറക്കുന്നു...