CATEGORIES
Kategorier
പടവുകൾ താണ്ടി ഇരട്ടയിലേക്ക്..
ഞെട്ടിത്തരിച്ച മനസ്സുമായിട്ട് മാത്രമേ നമുക്ക് ഇരട്ട എന്ന സിനിമ കണ്ടിറങ്ങാൻ കഴിയു. ഒരുതരം മരവിപ്പും വല്ലാതൊരു ഭാരവും മനസ്സിൽ നിന്ന് വിട്ടു പോകാൻ തന്നെ ചിലപ്പോൾ മണിക്കൂറുകൾ വേണ്ടിവരും. സിനിമയുടെ ഒരു ഘട്ടത്തിലും ആദ്യസിനിമയെന്ന് തോന്നിക്കാത്ത കയ്യടക്കം കാണിച്ചു കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരിക്കുകയാണ് സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ. ആദ്യസിനിമ ചെയ്യാൻ നടത്തിയ യാത്രകളെക്കുറിച്ച് സംവിധായകൻ രോഹിത് എം.ജി.കൃഷ്ണൻ നാനയോട് സംസാരിക്കുന്നു.
താരം തീർത്ത കൂടാരം
വിഷുനാളിൽ \"താരം തീർത്ത കൂടാരം പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
മണിമുഴക്കം മുടങ്ങി ഏഴാം വർഷം...
മലയാളസിനിമയിൽ കലാഭവൻ മണിയെപ്പോലെ പാട്ടും അഭിനയവും ഒത്തിണങ്ങിയ ഒരു കലാകാരൻ വേറെയില്ല
പാട്ടിന്റെ നാൾവഴിയിലൂടെ..
ഇപ്പോൾ ഒന്നുരണ്ട് മലയാളം സിനിമകളിൽ അഭിനയിക്കാനും മേഘനയ്ക്ക് ഓഫർ വന്നിട്ടുണ്ട്
എന്തിന് മടുക്കണം? സിനിമയോട് കമ്പമാണ് ഷൈൻ ടോം ചാക്കോ
സിനിമയെ ഇത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാൻ ഈ മേഖലയിൽ എത്തിയത്. ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നതുകൊണ്ട് മാത്രമാണ് കഠിനമായി അധ്വാനിക്കുന്നത്. ഒത്തിരിയേറെ ആഗ്രഹിച്ച നിമിഷങ്ങൾ വരുമ്പോൾ മടിപിടിച്ചു മാറിയിരിക്കുകയല്ലല്ലോ വേണ്ടത്. നമുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങളൊക്കെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
കുമ്പളങ്ങി തന്ന ഭാഗ്യം
സിനിമയിൽ പുതുവഴിയിൽ തിരക്കിലാണ് അൻസൽ ബെൻ
20 വർഷങ്ങൾ അഭിനേത്രി, സംവിധായിക
തന്റെ കരിയറിൽ ഇരുപതിന്റെ നിരയിലെത്തിയ സന്തോഷത്തിലാണ് ഷാലിൻ സോയ
ക്വിൻ എലിസബത്ത്
കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ
മാർക്കറ്റിംഗ് വേറെ; നിർമ്മാണം വേണ സിനിമാ മാർക്കറ്റിംഗിൽ നിന്ന് നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ് സംഗീതജനാർദ്ദനൻ
അപ്രതീക്ഷിതമായി എത്തിപ്പെടുന്ന ഒരിടത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമാ മാർക്കറ്റിംഗ് മേഖലയിൽ പേര് എഴുതിച്ചേർത്ത് ഇതാ ഇപ്പോൾ മലയാള സിനിമയിൽ ഒരു നിർമ്മാതാവിന്റെ റോളിൽ ആത്മ വിശ്വാസത്തോടെ ചുവട് വയ്ക്കുകയാണ് ഡോ.സംഗീത ജനാർദ്ദനൻ. സംഗീതയുടെ മനസ്സിൽ ആശയങ്ങളേറെയുണ്ട്. വ്യക്തതയുള്ള കാഴ്ചപ്പാടുകൾ ഓരോ വാക്കിലുമുണ്ട്. കണ്ടതും മനസ്സിലാക്കിയതും മനസ്സിലുള്ളതുമായ സിനിമയെക്കുറിച്ച് സംഗീത സംസാരിക്കുന്നു.
ബ്രേക്കുകൾ മനഃപൂർവമല്ല രാധിക
എന്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ... ഇതിപ്പോൾ കേൾക്കുമ്പോഴും മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്ന മുഖം ദേഹം മുഴുവൻ കറുപ്പണിഞ്ഞ് അതിനുള്ളിൽ ഒരു പാട് സ്വപ്നങ്ങളും സ്നേഹവും ഒളിപ്പിച്ചുവച്ച റസിയയുടെ മുഖമാണ്. തന്നെ ഇപ്പോഴും റസിയ എന്നുവിളിക്കുന്നവരാണ് കൂടുതലെന്ന് പറയുമ്പോൾ രാധികയുടെ മുഖത്ത് പുഞ്ചിരിയുണ്ട്. അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നതിലുപരി മറ്റെന്ത് സന്തോഷമുണ്ട്. മഞ്ജുവാര്യർക്കൊപ്പം അഭിനയിച്ച ആയിഷയാണ് രാധികയുടെ ഏറ്റവും പുതിയ വിശേഷം. ആയിഷയെക്കുറിച്ചും ദുബായ് ജീവിതത്തെക്കുറിച്ചും രാധിക സംസാരിച്ചുതുടങ്ങി.
ജാനകി ജാനേ
നാട്ടിൻപുറത്തെ ഒരു സാധാരണ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.
ഇനി ഇവർ കുഞ്ഞാവ, സിന്റോ
തമിഴിലും മലയാളത്തിലുമായി ഒൻപതോളം പാട്ടുകളും ആവേശകരമായ പശ്ചാത്തല സംഗീതവമുള്ള നെയ്മർ എന്ന സിനിമ ഈ അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ വിശേഷിപ്പിച്ചത്
ആത്മവിശ്വാസം കൂടെയുണ്ട്..വിജയ്ബാബു
നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിജയ്ബാബു, ഫ്രൈഡേ ഫിലിം ഹൗസിൽ പിറന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമയുടെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിട്ടു ള്ളവയാണ്. എങ്കിലും ചന്ദ്രികേ എന്ന പേരിലൊതുങ്ങുന്ന പുതിയ സിനിമയു മായിട്ടാണ് വിജയ് ബാബു ഇപ്പോൾ മലയാളികൾക്ക് മുന്നിലെത്തുന്നത്. നീണ്ട ഒരു ഇടവേളയ്ക്കുശേഷം കരിയറിലും സ്വകാര്യജീവിതത്തിലും സംഭവിച്ച അപ്രതീക്ഷിതമായ മാറ്റങ്ങളെക്കുറിച്ച് വിജയ്ബാബു മനസ്സ് തുറക്കുന്നു.
ഞാൻ അനുഗൃഹീത പ്രിയങ്കാ അരുൾമോഹൻ
അന്യഭാഷക്കാരായ നടിമാർ തമിഴിൽ അഭിനയിച്ചുകഴിഞ്ഞാൽ പിന്നീടവർക്ക് തെലുങ്ക്, മലയാളം, കന്നഡ ഭാഷാ സിനിമകളിലേക്കുള്ള പ്രവേശനം സുഗമമാവും. അങ്ങനെ തമിഴിൽ എത്തിയ സുന്ദരി യാണ് പ്രിയങ്കാ അരുൾമോഹൻ, ശിവകാർത്തികേയ നൊപ്പം രണ്ട് സിനിമകൾ, സൂര്യയ്ക്കൊപ്പം ഒരു ചിത്രം, വിജയ്ചിത്രത്തിനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇങ്ങനെ പ്രിയങ്കയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു കൊണ്ടിരിക്കയാണ്. തമിഴ് സിനിമകൾ പ്രദർശനത്തിനെത്തും മുമ്പു തന്നെ ഏവരുടേയും ശ്രദ്ധാ കേന്ദ്രമായ പ്രിയങ്കാ അരുൾ മോഹനുമായി സംസാരിച്ചപ്പോൾ...
ജവാനും മുല്ലപ്പൂവും
ലോക്ക്ഡൗണിന് ശേഷം ഓരോ വീടും ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് ജവാനും മുല്ലപ്പൂവും ഒരുക്കിയി രിക്കുന്നത്.
ശബ്ദത്തിന്റെ ലോകത്ത് അരവിന്ദ് ഹാപ്പിയാണ്
പലപ്പോഴും സിനിമയിൽ ശബ്ദം ചെയ്യുന്നവരെ ആരും അറിയാതെ പോകുന്നു
ചോദിച്ചുവാങ്ങിയ കഥാപാത്രം ആൽഫി പഞ്ഞിക്കാരൻ
പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ട മാളികപ്പുറത്തിൽ കല്ലുവിന്റെ അമ്മയായി അഭിനയിച്ച് ഗംഭീരമാക്കിയ ആൽഫി പഞ്ഞിക്കാരൻ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു.
മഹേഷും മാരുതിയും
ഒരുവശത്തുകൂടി പ്രണയത്തിന്റെ രേഖ കടന്നു പോകുമ്പോൾത്തന്നെ ആർദ്രമായ ചില മുഹൂർത്തങ്ങൾക്കും ഈ ചിത്രം പ്രാധാന്യം നൽകുന്നു.
ക്രിസ്റ്റി
ബെന്യാമിൻ-ജി.ആർ. ഇന്ദു ഗോപൻ എന്നിവരുടെ തിരക്കഥ
പാട്ടുനിർത്തി മടങ്ങിയ പാതിരക്കുയിൽ പോലെ വാണി ജയറാം
ആരെയും മയക്കുന്ന ആലാപനം, മാന്ത്രികതയുളള ശബ്ദം, ഉച്ചാരണ സ്ഫുടത ഇതൊക്കെ ഒരു ഗായിക എന്ന നിലയിൽ വാണിയമ്മയുടെ പ്രേത്യകതകളാണ്
തുറന്നുപറയാൻ മടിയില്ല.നാദിർഷ
മിമിക്രിയിലൂടെ സിനിമയിലേക്ക് ഒരു കടന്നു വരവ്. അഭിനയത്തിന് പുറമെ സംവിധായകൻ, ഗായകൻ, ഗാനരചയിതാവ്, ഹാസ്യനടൻ, ടെലിവിഷൻ അവതാരകൻ ഇങ്ങനെ പല വേഷങ്ങ ളിൽ മലയാളികൾക്ക് മുമ്പിലെത്തിയ കലാകാരനാണ് നാദിർഷ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, കേശു ഈ വീടിന്റെ നാഥൻ, ഈശ എന്നി ങ്ങനെ നാദിർഷയുടെ സംവിധാനമികവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകന്റെയും രചയിതാവിന്റെയുമെല്ലാം ഉത്തരവാദിത്വങ്ങളിലേക്ക് ചേക്കേറിയ നാദിർഷായുടെ സിനിമാവിശേഷങ്ങളിലൂടെ...
ബോഡിഷെയിമിങ് ആത്മവിശ്വാസം തകർക്കും ഹുമാ ഖുറേഷി
ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടേയും ശ്രദ്ധയാകർഷിച്ചു
സ്റ്റെഫി സേവ്യറിന്റെ മധുര മനോഹര മോഹം
ഈ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള മനുവിന്റെ ശ്രമങ്ങളാണ് ഈ ചിത്രത്തിലൂടെ സ്റ്റെഫി സേവ്യർ അവതരിപ്പിക്കുന്നത്.
പ്രതീക്ഷയോടെ സിജ റോസ്
ഒ.ടി.ടിയിൽ റിലീസിന് എത്തിയ റോയിയാണ് സിജയുടെ ഏറ്റവും പുതിയ വിശേഷം
അഞ്ചു സെന്റും സെലീനയും
ലാളിത്യമാർന്ന അഭിനയസിദ്ധി കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സ്വാധീനമുറപ്പിച്ച് അന്നാ ബെന്നിന് ഇതിലെ സെലീനയിലും വലിയ പ്രതീക്ഷയുണ്ട്.
വെടിക്കെട്ട്
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്
ദൈവം കൈകൊട്ടനുഗ്രഹിച്ച വിജയം.... ഉണ്ണി മുകുന്ദൻ
പത്തുവർഷത്തിനിടെ കരിയറിൽ നേരിട്ട ഒറ്റപ്പെടലുകൾ, വിവാദങ്ങൾ, സംഘർഷങ്ങൾ ഇതെല്ലാം തരണം ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദൻ എന്ന നടൻ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. യഥാർത്ഥത്തിൽ അടിച്ചുവീഴ്ത്തപ്പെട്ട നായകൻ ഉയർത്തെഴുന്നേറ്റ മാസ് എൻട്രിയാണ് ഉണ്ണി മുകുന്ദൻ മലയാളസിനിമയ്ക്കായി നൽകിയിരിക്കുന്നത്. ഇതിലും വലിയൊരു തിരിച്ചുവരവ് സ്വപ്നങ്ങളിൽ മാത്രമെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴും ഞാൻ ഒരെളിയ സിനിമാക്കാരൻ അപ്പാനി ശരത്
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയും വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന പാട്ടിലുടെയും ശ്രദ്ധേയമായ നടൻ അപ്പാനി ശരത് സംസാരിക്കുന്നു.
ഇനി ഞാൻ സിനിമയ്ക്കൊപ്പം സന്ധ്യമനോജ്
നർത്തകിയും മോഡലും മോട്ടിവേഷണൽ സ്പീക്കറും യോഗാട്രെയിനറുമൊക്കെയായി വിവിധ മേഖലകളിൽ കയ്യൊപ്പുവെച്ച കലാകാരി സന്ധ്യമ നോജ് ഇപ്പോഴിതാ സിനിമയിലേക്കും കാലെടുത്തുവച്ചിരിക്കുകയാണ്. ബിഗ്ബോസ്സ് ഷോയിൽ ശക്തമായ നിലപാടുകളിലൂടെയും ഉറച്ച ആത്മവി ശ്വാസത്തോടുകൂടിയും മികച്ച പ്രകടനമായിരുന്നു സന്ധ്യ കാഴ്ചവച്ചതെങ്കിൽ ഇനിയങ്ങോട്ട് സന്ധ്യമനോജ് എന്ന മികവാർന്ന നടിയെ വെള്ളിത്തിരയിൽ കാണാം.
പെരുങ്കളിയാട്ടം
പായ്ക്കപ്പൽ എന്ന ചിത്രത്തിൽ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന സുനിൽ കെ. തിലക് സംവിധായകനാകുന്ന ആദ്യചിത്രമാണ് പെരുങ്കളിയാട്ടം