CATEGORIES
فئات
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.
ഷെയ്ഡ് ഓഫ് ലൈഫ്
ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.
എന്ന വിലൈ
\"തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ ഈ ചിത്രത്തിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി
ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി
ഓണപ്പാട്ടുകളുടെ മഹാരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ. അത് ശ്രീകുമാരൻ തമ്പിയാണ്.
കിഷ്കിന്ധാകാണ്ഡം
ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണി പ്പിള്ള എന്ന ചിത്രത്തിനുശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നാടിളക്കാൻ ആന്റപ്പന്റെ ബാഡ് ബോയ്സ്
ഷീലു എബ്രഹാമാണ് ബോഡ്ബോയ്സിൽ റഹ്മാന്റെ ഭാര്യയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ലക്കി ഭാസ്കർ
ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ്ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്
നെപ്പോകിഡ്
മലയാള സിനിമാചരിത്രത്തിൽ ഏവരുടേയും മനസ്സുകളിൽ ഇടം നേടിയ വില്ലന്മാരിൽ ഒരാളെന്ന സ്ഥാനം നേടിയെടുത്ത രതീഷിന്റെ മകനായ പത്മരാജ് 'നാന'ക്കൊപ്പം
സിനിമകളും സീരിയലുകളും വ്യത്യാസങ്ങളറെ നീനകുറുപ്പ്
സിനിമയിലും സീരിയലിലും ഒരുപോലെ എന്ന രീതിയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടിയാണ് നീന. മൂന്ന് ദശാബ്ദങ്ങൾക്കും മുമ്പ് മലയാള സിനിമയിലെ യുവത്വം നിറഞ്ഞ നായികനടിയായിരുന്നു നീന. അതും സുപ്പർസ്റ്റാർ മമ്മൂട്ടിയുടെ നായിക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത \"ശ്രീധരന്റെ ഒന്നാം തിരുമുറിവ്' ആയിരുന്നു ആ സിനി 2. നീനയെ ശ്രദ്ധേയമാക്കിയ മറ്റൊരു ചിത്രം 'പഞ്ചാബി ഹൗസായിരുന്നു. പിന്നെ ഹേയ് ജൂഡ്...ഇങ്ങനെ വിരലിലെണ്ണാവുന്ന സിനിമകൾ...
ആലൻ
കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തീയേറ്ററിലെത്തും.
ജയപരാജയങ്ങൾ ശീലമായി ഭരത്
ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ച നടനാണ് ഭര ത്. തമിഴിൽ കാതൽ, വെയിൽ, എംഡൻ മകൻ, മല യാളത്തിൽ ഫോർ ദി പീപ്പിൾ എന്നിങ്ങനെ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ഈ താരത്തിന്റെ കരിയർ പക്ഷേ ഇ.സി.ജി ഗ്രാഫുപോലെ കയറിയും ഇറങ്ങി യുമായിരുന്നു. ഒപ്പം വന്ന പലരും മുൻനിരയിലെത്തിയിട്ടും ഭരതിന് ലക്ഷ്യപ്രാപ്തി നേടാനായില്ല. അതിന്റെ കാരണങ്ങൾ സ്വയം വിമർശനാത്മകമായി പഠിച്ചുകൊണ്ട് തന്റെ രണ്ടാംമൂഴം കാത്തിരിക്കുന്ന ഭരത് ഇപ്പോൾ തമിഴിൽ രണ്ട് സിനിമകളിൽ അഭിനയിച്ചു വരുന്നുണ്ട്. തന്റെ കയറ്റ ഇറക്കങ്ങളെക്കുറിച്ചും സിനിമ നൽകിയ പാഠത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുന്നു ഭരത്.
മരണമാസ്
പ്രശസ്ത നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന മരണമാസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച മട്ടാഞ്ചേരിയിൽ ആരംഭിച്ചു.
നാട്ടിൻപുറത്തെ ഭരതനാട്യം
നീണ്ട ഇടവേളയ്ക്കുശേഷമാണ് കലാരഞ്ജിനി ബിഗ് സ്ക്രീനിൽ വരുന്നത്
ആ ചിരിയാണ് യഥാർത്ഥ സംഗീതം...
ആട്ടിയകറ്റിയ ഗർവ്വിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം
കിനാവള്ളിയിൽ തുടങ്ങിയ യാത്ര
സുഗീത് സംവിധാനം ചെയ്ത \"കിനാ വള്ളി' ആയിരുന്നു അജ്മൽ സെയ്നിന്റെ ആദ്യസിനിമ
സിനിമയുടെ വിജയം ഒരു പ്രോസസ്സാണ് ഷംനാകാസിം
മലയാളികൾക്ക് സുപരിചിതയായ താരം ഷംനാകാസിം തമിഴർക്കും തെലുങ്കർക്കും അവരുടെ പ്രിയങ്കരിയായ പൂർണ്ണയാണ്. അവിടെ ഷംനയെ പൂർണ്ണ എന്നുപറഞ്ഞാലേ ആരാധകർക്കും സിനിമാക്കാർക്കും അറിയുകയുള്ളൂ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന കൂട്ടത്തിലാണ് ഷംന. നായികാവേഷം തന്നെ വേണമെന്ന ശാഠ്യവുമില്ല. സിനിമാക്കാരുടേതായ ജാഡകളൊന്നും ഈ താരത്തെ തൊട്ടുതീണ്ടിയിട്ടുമില്ല. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷനുവേണ്ടി ചെന്നെയിൽ എത്തിയ ഷംനാകാസിമുമായി നടത്തിയ ഒരു ഹ്രസ്വ സംഭാഷണം.
എന്റെ ക്രഷ് മാറിക്കൊണ്ടേയിരിക്കും - സ്മൃതി വെങ്കട്ട്
നല്ല സ്ക്രിപ്റ്റിനായി കാത്തിരിക്കയാണ്. ക്യാരക്ടർ റോളുകൾ ചെയ്യരുത് എന്ന കണ്ടീഷനൊന്നുമില്ല
പേടിക്കേണ്ട ഫീൽഡല്ല സിനിമ - ശ്രീലതാനമ്പൂതിരി
ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ സിനിമ യ്ക്കൊപ്പം സഞ്ചരിക്കുകയും ഇന്നും സിനിമ- സീരിയൽ മേഖലയിൽ സജീവമായി നിലനിൽക്കുന്ന ശ്രീലതാനമ്പൂതിരി 'നാന'യോടൊപ്പം
ഇന്നലെകളും നാളെയുമില്ലാത്ത സിനിമയിൽ ഷങ്കർ
ഷങ്കറിന്റെ റാം ചരൺ ചിത്രമായ ഗെയിം ചേഞ്ചർ ഡിസംബർ 25 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ദിൽ രാജു അറിയിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. ഷങ്കറിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപ് ആവട്ടെ ഈ ചിത്രം എന്ന് നമുക്ക് പ്രത്യാശിക്കാം, ആശംസിക്കാം.
ജോഫിൻ ടി. ചാക്കോ ആസിഫ് അലി ചിത്രം
മമ്മൂട്ടിയെ നായകനാക്കി പ്രീസ്റ്റ് എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ജോഫിൻ ടി. ചാക്കോയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
താനാരാ
ജോർജുകുട്ടി c/o ജോർജുകുട്ടി, ഊട്ടിപ്പട്ടണം കാട്ടിലെ തടി തേവരുടെ ആന ഇന്ദ്രപ്രസ്ഥം, തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് വീണ്ടും മെയിൻസ്ട്രീം സിനിമയുടെ സജീവ ഭാഗമാകുന്ന ചിത്രമാണ് താനാരാ.
ഷാജികൈലാസിന്റെ ഹണ്ട്
മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണ മായും ഹൊറർ ആക്ഷൻ ത്രില്ലർ ചിത്രവുമായി ഷാജി കൈലാസ് കടന്നുവരുന്നു.
I AM KATHALAN
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിനും ശേഷം ഗിരീഷ് എ.ഡി-നസ്ലെൻ ടീമൊന്നിച്ച ചിത്രമാണ് ഐ ആം കാതലൻ
സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം
ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ഗംഭീരമായ സാങ്കേതികവിസ്മയമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിലൂടെ സിനിമാപ്രേമികൾ ആസ്വദിക്കുന്നത്.
അയാൾ ഒരു പിതാവാണ്..മറക്കരുത്
ദുരന്തങ്ങൾ വിറ്റ് കാശാക്കാൻ മത്സരിച്ചവർ ഓർക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. അയാൾ ഒരു പിതാവാണ്. അത് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു. ആ പിതാവിന്റെ സ്ഥാനത്ത് നാളെ നിങ്ങളാണ് നിൽക്കുന്നതെങ്കിൽ എന്താകും നിങ്ങളുടെ മനോഭാവം?
രേഖ.. റാണി.. അംബിക..
ശ്രീ മുത്തപ്പൻ... ഗോളം... മന്ദാകിനി...അല എസ് നയന ഹാപ്പിയാണ്