CATEGORIES
Kategorien
സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു
തി രുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂതക സ്വപ്ന സുരേഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
അമിത് നമ്പർ വൺ
ന്യൂഡൽഹി: എഐബിഎ (അമച്വർ ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ) റാങ്കിംഗിൽ ഇന്ത്യയുടെ അമിത് പംഗൽ ഒന്നാം സ്ഥാനത്ത്. 52 കിലോ ഗ്രാം വിഭാഗത്തിൽ ഉസ്ബെക്കി സ്ഥാന്റെ ഒളിംപിക്, ലോക ചാമ്പ്യൻ സൊയറോവ് ഷാക്കോബിദിനെ പിന്തള്ളിയാണ് അമിത് ആദ്യ സ്ഥാനം പിടിച്ചെടുത്തത്.
ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവ്
ഭക്ഷണം വേണ്ടവർ രാവിലെ 8 മണിക്ക് മുമ്പ് വിളിക്കുക: 9061917457, 8921663642, 9400939914, 9020078480, 7012389098
ആലപ്പാട് തീരത്ത് വീണ്ടും കടലാക്രമണം ഏഴ് വീടുകൾക്ക് നാശം
കരുനാഗപ്പള്ളി: തീരദേശ പ്രദേശമായ ആലപ്പാട് ഭാഗത്ത് കടൽ ക്ഷോഭം രൂക്ഷമായി തുടരുന്നു. ഏഴ് വീടുകൾ കടലാക്രമണത്തിൽ തകർന്നുവീണു.
70 ശതമാനം സ്റ്റാർട്ടപ്പുകളെ കോവിഡ് പ്രതിസന്ധി ബാധിച്ചെന്ന് ഫിക്കി
ന്യൂഡൽഹി: രാജ്യത്തെ എഴുപത് ശതമാനം സ്റ്റാർട്ടപ്പുക ളെയും കോവിഡ് പ്രതിസന്ധി ബാധിച്ചെന്ന് ഫിക്കി സർവെ.
ലിൻ ഡാൻ വിരമിച്ചു
ബെയ്ജിംഗ്: ചൈനീസ് ബാഡ്മിന്റൺ ഇതിഹാസം ലിൻ ഡാൻ വിരമിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ വെയ്ബോയിലൂടെയാണ് ലിൻഡാൻ കരിയർ അവാസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ചത്.
നിയന്ത്രിത മേഖലകളിൽ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു
സമ്പർക്കത്തിലൂടെ നാല് പേർക്ക് കോവിഡ് ഓൺലൈൻ ഭക്ഷണ വിതരണക്കാരനും മെഡിക്കൽ റപ്രസന്റേറ്റീവിനും രോഗം
മൂലം ജലോത്സവം ഇക്കുറി ആചാരം ചൊല്ലി പിരിയും
ആലപ്പുഴ: കോവിഡ് 19 പശ്ചാത്തലത്തിൽ ജലോത്സവങ്ങളുടെ മാതാവെന്ന് അറിയപ്പെടുന്ന പ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ മത്സര വള്ളംകളി ഉണ്ടാവില്ല.
ബയേൺ ബെസ്റ്റ്, ജർമ്മൻ കപ്പിൽ ബയേൺ ചാമ്പ്യൻ
ബർലിൻ: ജർമ്മനിയിൽ ബയേൺ മ്യൂണിച്ചിന്റെ പടയോട്ടം തുടരുന്നു. ലീഗ് വിജയത്തിന് പിന്നാലെ, രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബയേർലെ വർകൂസനെ തകർത്ത ബയേൺ ജർമ്മൻ കപ്പിൽ മുത്തമിട്ടു. ബയേണിന്റെ 20-ാം ജർമ്മൻ കപ്പ് വിജയമാണിത്. ഇതോടെ സീസണിൽ ഡബിൾ തികയ്ക്കാനും ബയേണിന് സാധിച്ചു.
സമ്പർക്കം ഭീഷണി
38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം മഞ്ചേരിയിലും കോട്ടയത്തും മരണം
ഹീറോ സൈക്കിൾ ബന്ധം ഉപേക്ഷിക്കുന്നു
ന്യൂഡൽഹി: ചൈനയുമായുള്ള 900 കോടി രൂപയുടെ വ്യാപാര ബന്ധം അവസാനിപ്പിക്കുന്നതായി ഹീറോ സൈക്കിൾസ് പ്രഖ്യാപിച്ചു. ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നു ഹീറോ സൈക്കിൾസ് മാനേജിങ് ഡയറക്ടർ പങ്കജ് മുഞ്ജൽ അറിയിച്ചു.
ഡബ്ലുസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വിധു വിൻസെന്റ്
തിരുവനന്തപുരം: സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വുമൺ കളക്ടീവ് ഇൻ സിനിമ (ഡബ്ലുസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിൻസെന്റ്.
രാഷ്ട്രപതിയെ സന്ദർശിച്ച് പ്രധാനമന്ത്രി; ലഡാക്ക് സന്ദർശനാനന്തരം കൂടിക്കാഴ്ച
ന്യൂഡൽഹി: ലഡാക്ക് സന്ദർശനത്തിന് പിന്നാലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ സ്വർണ്ണവേട്ട. മണക്കാട് യുഎഇ കോൺസുലേറ്റിലേക്ക് വന്ന പാഴ്സലിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തുന്നത്. കോടികൾ വിലമതിക്കുന്ന സ്വർണ്ണമാണ് ബാഗേജിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സ്വർണ്ണ വേട്ടയാണിത്. വിമാനത്താവളത്തിലെ എയർ കാർഗോയിലാണ് 30 കിലോയോളം സ്വർണം പിടികൂടിയത്. 13.5 കോടി രൂപ വില വരുമെന്നാണ് നിഗമനം.
കോഗ്നിസെന്റ് ജീവനക്കാരെ പിരിച്ചുവിടുന്നു
മുംബൈ: ഐടി ഭീമൻ കോഗ്നിസെന്റ് രാജ്യത്തെ വിവിധ യൂണിറ്റുകളിലുള്ള നിരവധി ജീവനക്കാര പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്.
ജീവനക്കാർക്ക് ഒയോ ഓഹരി നൽകുന്നു
ന്യൂഡൽഹി: ഒയോ റൂംസ് ജീവനക്കാർക്കും കമ്പനിയിൽ ഓഹരി വിഹിതം നൽകുന്നു.
ജയത്തോടെ ചെൽസി നാലാമത്
ലണ്ടൻ: ഇഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ജയത്തോടെ നാലാം സ്ഥാനത്ത് തിരിച്ചെത്തി. 33-ാം മത്സര ദിനത്തിൽ വാറ്റ് ഫോർഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽ സി തോൽപ്പിച്ചത്. ഇതോടെ 57 പോയിന്റുമായി ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യത നിലനിർത്തി.
ആഗോള തലത്തിൽ ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം ശക്തം
ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈന ചോർത്തുന്നെന്ന് ആരോപണം
ആരാധകരുടെ അകമ്പടിയില്ല; സരോജിന് അന്ത്യ നിദ്ര
മുംബൈ: നൃത്ത് ,താള മേളങ്ങൾകൊണ്ട് സദസിൽ പതി നായിരങ്ങളെ ഇളക്കി മറിച്ച സരോജ് ഖാൻ ആരാധകരുടെ അകമ്പടിയില്ലാതെ മുംബൈ യിലെ മാലദ് സെമിത്തേരിയിൽ അന്ത്യനിദ്രയിലായി.
അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിയിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ
കൊല്ലം: ഇറ്റാലിയൻ നാവികരായ മാസിമിലിയാനോ ലാത്തോറെ, സാൽവതോർ ഗിറോൺ എന്നിവരുടെ വെടിയേറ്റ് ജില്ലയിലെ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിലെ അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിയിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ.
റയലും റാമോസും
സെർജിയോ റാമോസിന്റെ ഗോളിൽ ലാ ലിഗയിൽ റയൽ മാഡ്രിഡിന് ജയം
ബി.എസ്.എൻ.എൽ. 8697 കോടിയുടെ 4ജി ടെൻഡർ റദ്ദാക്കി
ചൈനീസ് കമ്പനികളെ ഒഴിവാക്കാനുള്ള നീക്കം
ലോകകപ്പ് ഫൈനൽ ഒത്തുകളി ആരോപണം: ലങ്കൻ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു
കൊളംബോ: 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട ഒത്തുകളി ആരോപ ണത്തിലെ അന്വേഷണം ലങ്കൻ പൊലീസ് അവസാനിപ്പിച്ചു.
പാളയം മാർക്കറ്റ് അടച്ചു
സെക്രട്ടേറിയറ്റ് പരിസരത്ത് നിയന്ത്രണം
ഉയർച്ച വീണ്ടെടുത്ത് സ്വർണ വില
കൊച്ചി: സ്വർണ വിലയിൽ ഉയർച്ചയുടെ നാളുകൾ തു ടരുന്നു. ഇന്നലെ പവന് 120 രൂപ വർദ്ധിച്ച് 35960 രൂപയി ലെത്തി.
ചാമ്പ്യൻമാർക്ക് സിറ്റിയുടെ യുടെ വക സല്യൂട്ടും ഷോക്കും
പ്രീമിയർ ലീഗിൽ ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റി തകർത്തു
ചൈനയ്ക്ക് താക്കീത്, സൈന്യത്തിന് പ്രശംസ
അതിർത്തിയിൽ പ്രധാനമന്ത്രി മലനിരകളെക്കാൾ ഉയരത്തിൽ സൈനികരുടെ ധീരത: പ്രധാനമന്ത്രി
200 കടന്നു
സമ്പർക്കത്തിൽ 27
രണ്ടാം ദിനവും 200 കടന്നു
240 പേർക്ക് രോഗം, 209 പേർ രോഗമുക്തി
കേരളത്തെ കരകയറ്റിയ ലീഡർ
ഐക്യ കേരളത്തിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ജനകീയമുഖം ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു ലീഡർ എന്ന കെ കരുണാകരൻ. തൃശൂരിൽ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങി അചഞ്ചലമായ പ്രയത് നത്തിലൂടെ പാർട്ടിയുടെ സമുന്നതനായ നേതാവായി മാറുകയായിരുന്നു അദ്ദേഹം. അപൂർവ്വങ്ങളിൽ അപൂർവ്വമായ നേതൃപാടവത്തിനുടമയായിരുന്നു ലീഡർ. കൊച്ചി, തിരു കൊച്ചി നിയമസഭകൾ, കേരള നിയമസഭ, ലോക് സഭ, രാജ്യസഭ എന്നിങ്ങനെ നമ്മുടെ എല്ലാ നിയമ നിർമ്മാണ സഭകളിലും അദ്ദേഹം അംഗമായി. നിരവധി തവണ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവ്, നാല് തവണ മുഖ്യമന്ത്രി. ഒടുവിൽ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതുവരെ എത്തി നിൽക്കുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. അന്തരിച്ച ലീഡർ കെ കരുണാകരന് ഇന്ന് 102ാം പിറന്നാൾ