CATEGORIES
Kategorier
കോകിലയെ അറിയുമോ?
അനീറ്റ മുതിർന്നതിനു ശേഷം മൈ ബിഗ് ഫാദർ, ബ്യൂമറാംഗ് തുടങ്ങി ഏതാനും സിനിമകളിൽ കൂടി അഭിനയിച്ചിട്ടുണ്ട്
മായാത്ത അടയാളങ്ങൾ ജനാർദ്ദനൻ
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിട്ടുള്ളത് ഒരുപക്ഷേ, ഞാനായിരിക്കും(ജനാർദ്ദനൻ ചിരിക്കുന്നു.
ഗ്രാമീണ കഥാപാത്രമാവാൻ കലാഭവൻ ഷാജോൺ
കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു.
ഹെവൻ
പീറ്ററിന്റെ കൂടെ നിഴൽ പോലെ നിന്ന് സഹായിക്കുന്ന പിള്ളേച്ചനായി അലൻസിയർ പ്രത്യക്ഷപ്പെടുന്നു.
നാടകങ്ങളിലെ അഭിനയം പകർന്ന ആത്മവിശ്വാസം അനൂപ്കൃഷ്ണ
മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ്സിൽ ശ്രദ്ധേയമായ പെർഫോമൻസ് കാഴ്ചവച്ച അനൂപ് കൃഷ്ണ സംസ്കൃതം സിനിമയായ ഇഷ്ടിയിലെ നായകനായിരുന്നു
പ്രിയൻ ഓട്ടത്തിലാണ്
ഷറഫുദ്ദീൻ പ്രിയദർശനായും അപർണ്ണദാസ് പ്രിയന്റെ ഭാര്യയായും നൈല ഉഷ പ്രസ്റ്റീലയായും അഭിനയിക്കുന്നു.
അയാൾ ജീവിക്കുകയാണ്.....
ഫഹദ് ഫാസിൽ എന്ന ഈ അതുല്യനടൻ, മറ്റാരോടും താരതമ്യം ചെയ്യാൻ നമ്മൾ പ്രേക്ഷകർ ആഗ്രഹിക്കാത്ത ഈ അഭിനയവിസ്മയം
കഥാപാത്രങ്ങളുടെ ശക്തിയേക്കാൾ ഉപരിയാണ് ബന്ധങ്ങൾ - ഇന്ദ്രൻസ്
ഒന്നിനും പരിഭവങ്ങൾ പറയാത്ത ഒരാളാണ് നടൻ ഇന്ദ്രൻസ്. എന്തിനോടും ഏതിനോടും സൗമ്യമായി സമീപിക്കുന്ന ഒരാൾ. മനസ്സിനുള്ളിൽ പരാതികളുണ്ടെങ്കിലും ചിരിയിൽ പൊതിഞ്ഞുള്ള പ്രതികരണവും ശബ്ദവുമാണ് പതിവ്.
വീകം
പി. ശിവപ്രസാദ്
അന്ന് ഫെഡ്ഗേൾ കുങ്ഫുഗേൾ; ഇന്ന് പോലീസ് ഓഫീസർ
സിനിമയിലെ പുതിയ വഴികളിൽ നീതപിള്ള
പ്രിയദർശൻ സാറിൽ നിന്നും ഓസ്കാർ ഷാലു പേയാട്
തന്റെ സിനിമകളിൽ ടെക്നീഷ്യൻസ് വിഭാഗത്തിൽ ആരൊക്കെ വേണം എന്ന കാര്യത്തിൽ A ടു Z വരെയുള്ളവരെ നിയോഗിക്കുന്നതിൽ സംവിധായകൻ പ്രിയദർശൻ വളരെ ശ്രദ്ധവയ്ക്കാറുള്ള ഒരാളാണ്. കന്നിച്ചിത്രം മുതൽ ഈയടുത്ത് റിലീസായ ബ്രഹ്മാണ്ഡ സിനിമയായ “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' വരെയുള്ള സിനിമകളിൽ ഈ രീതി തുടർന്നിരുന്നു എന്നുള്ളതാണ് സത്യം.
നടനാകാൻ വേണ്ടി എഴുതി -എഴുത്തിന്റെയും അഭിനയത്തിന്റെയും വഴിയിൽ ഡിനോയ് പൗലോസ് ഹാപ്പിയാണ്.
അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തിരക്കഥാകൃത്തായ ഒരാളാണ് ഡിനോസ് പൗലോസ്. ഈ പേരുകേട്ടാൽ പെട്ടെന്ന് ആളെ പിടികിട്ടിയില്ലെങ്കിലും തണ്ണീർ മത്തൻ ദിനങ്ങളിൽ താറാവ് മേടിക്കാൻ വന്ന ജെയ്സൻ ചേട്ടനെ ആരും മറക്കാൻ ഇടയില്ല. സ്വാഭാവികമായി അഭിനയിക്കുന്ന അയാൾ തന്നെയാണ് തണ്ണീർമത്തൻ ദിനങ്ങളിലെ സഹരചയിതാവ് എന്ന് എത്രപേർക്ക് അറിയാമെന്ന് അറിയില്ല. മഹാമാരിയുടെ കാലം കഴിഞ്ഞ് തിയേറ്ററുകൾ തുറന്ന് എല്ലാം ബാക്ക് ടു നോർമലിലേക്ക് എത്തിയപ്പോൾ ചിരിയുടെ പടപ്പുകൾ തീർത്ത് ഡിനോയ് എഴുതി ഡിനോയ്തന്നെ നായകനായി എത്തിയ പത്രോസിന്റെ പടപ്പുകൾ തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത സന്തോഷത്തിലാണ് അദ്ദേഹം.
ബിനു പപ്പു - ഓരോ സിനിമയും ഓരോ പാഠങ്ങളാണ്
ബിനു പപ്പു എന്ന പേര് കേട്ടാൽ ഭൂരിപക്ഷം മലയാളികളുടെ ഉള്ളിലും മിന്നി മായുന്നത് പതിഞ്ഞ ശബ്ദത്തിൽ ചെറുചിരിയുമായി സംസാരിക്കുന്ന മനുഷ്യനെയാണ്. ഓപ്പറേഷൻ ജാവയും സഖാവും ഭീമന്റെ വഴിയും വണ്ണും ഒക്കെ ബിനു മലയാളികളുടെ ഉള്ളിൽ ഇടം നേടിയെടുക്കാൻ കണ്ടെത്തിയ ചിത്രങ്ങൾ കൂടിയായിരുന്നു. അച്ഛൻ കുതിരവട്ടം പപ്പുവിനെപ്പോലെ കോമഡി കഥാപാത്രങ്ങൾ അധികം ചെയ്തിട്ടില്ലാത്ത നടനാണ് ബിനു. ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ ഉള്ളിൽ ഇടം നേടിയ ബിനു പപ്പുവിന്റെ വിശേഷങ്ങളിലേക്ക്.
സത്യൻ അന്തിക്കാട് സന്തുഷ്ടനാണ് ...
സത്യൻ അന്തിക്കാടിന്റെ ഫോൺ തിരക്കിലാണ്. ഏറെനേരം ശ്രമിച്ചശേഷമാണ് അദ്ദേഹത്തെ ഫോണിൽ ലഭിച്ചത്. തന്റെ പുതിയ ചിത്രമായ "മകൾ’ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ തിരക്കിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹം. പരിചയം ഉള്ളവരും അല്ലാത്തവരുമായി പലരും അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഈ കഥ തങ്ങളുടെ വീട്ടിൽ ക്യാമറ വെച്ച് പകർത്തിയതു പോലുണ്ട് എന്ന പൊതുവികാരമാണ് പലർക്കും പറയാനുള്ളത്. ടീൻ ഏജ് പ്രായത്തിലെ പെൺമക്കളുള്ള അച്ഛനമ്മമാരാണ് സത്യൻ അന്തിക്കാടിനെ വിളിക്കുന്നതിൽ അധികവും. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും കുടുംബചിത്രങ്ങളുടെ വിജയഫോർമുലയെക്കുറിച്ചും കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകൻ "നാനയോട് മനസ്സുതുറക്കുന്നു.
ജാക്ക് N ജിൽ
തിരക്കഥ സന്തോഷ് ശിവൻ
ആക്ടിവിസം വ്യക്തിപരം - മാലാപാർവ്വതി
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി പൊതുവായൊരു വിഷയത്തിൽ ശക്തമായ പ്രതികരണവുമായി മുന്നോട്ടുവന്ന ചലച്ചിത്ര താരമാണ് മാലാപാർവ്വതി.
ജോ & ജോ
രണ്ടാമത്തെ കോവിഡ് കാലം കഴിഞ്ഞുള്ള സമയത്ത് ഒരു വീട്ടിലുണ്ടാകുന്ന പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ ജോമോന്റെ കൂട്ടുകാരായ മനോജ് സുന്ദരന്റെയും എബിയുടെയും സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കാണാം. ജോമോനായി മാത്യുവും ജോമോളായി നിഖില വിമലും അഭിനയിക്കുന്നു.
ആ കയ്യടിയിൽ മനസ്സ് നിറയും അരുൺ സി.എം
നായകന്റെ പൗരുഷവും കഥാപാത്രത്തോട് അലിഞ്ഞുചേർന്നുള്ള അവതരണ ശൈലിയും... കെ.ജി.എഫ് 2 ന് മലയാള സിനിമാപ്രേമികളും മാസ് സ്വീകരണം നൽകുമ്പോൾ റോക്കി ഭായിയുടെ ശബ്ദത്തിലൂടെ വീണ്ടും നമുക്ക് മുമ്പിൽ ശബ്ദവിസ്മയം തീർക്കാനെത്തിയ വോയ്സ് ആക്ടർ അരുൺ സി.എം എം ഏറെ സന്തോഷത്തിലാണ്. തീയേറ്ററിൽ റോക്കി ഭായിക്ക് ആരാധകർ കയ്യടിക്കുമ്പോൾ അരുണിന്റെ മനസ്സും നിറയും. ആ സന്തോഷം ആസ്വദിക്കാൻ അഞ്ചിലധികം തവണ തീയേറ്ററിലേക്ക് പോയെന്നാണ് അരുൺ പറയുന്നത്. കെ.ജി.എഫ് 2 വിജയ യാത്ര തുടരുമ്പോൾ റോക്കി ഭായിയായി തന്റെ ശബ്ദം കൊണ്ട് ഒരു വർഷം നീണ്ട യാത്ര ചെയ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് അരുൺ സി.എം സിനിമാവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
സഫലമീ മോഹം ...അൻസിബ
മലയാള സിനിമ ഒരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. സി.ബി.ഐ അഞ്ചാംഭാഗം തീയേറ്ററുകളിലെത്തുമ്പോൾ ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങളും ഏറെ സന്തോഷത്തിലാണ്. മോഹൻലാൽ ചിത്രം ദൃശ്യത്തിൽ അഞ്ജു എന്ന നിർണ്ണായക കഥാപാത്രമായെത്തിയ നടി അൻസിബ ഏറെ സന്തോഷത്തിലാണ് ഇപ്പോൾ. സി.ബി.ഐ അഞ്ചാംഭാഗത്തിൽ അൻസിബ അവതരിപ്പിക്കുന്നത് ദൃശ്യത്തിലേതിന് തീർത്തും വിപരീത ധ്രുവത്തിൽ നിൽക്കുന്ന ഒരു ബോൾഡ് കഥാപാത്രത്തെയാണ്.. മമ്മൂക്കയോടൊപ്പം ഒരു സിനിമ അഭിനയിക്കുക എന്നത് ഒരു സ്വപ്നമായിരുന്നിട്ടു കൂടി അത് ആരോടും പറയാതിരുന്നത് പറഞ്ഞാൽ അത് നടക്കാതെ പോകുമോ എന്ന ഭയത്താൽ ഇന്ന് മമ്മൂട്ടിക്കൊപ്പം സി.ബി.ഐ 5 ൽ അനിത വർമ്മ എന്ന സി.ബി.ഐ ഓഫീസറായി വേഷമിടുന്ന അൻസിബ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു....
സി.ബി.ഐ 5 ദി ബ്രെയിൻ
ഇവർക്കൊപ്പം ജഗതി ശ്രീകുമാർ തന്റെ വിക്രം എന്ന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു
ജന ഗണ മന
ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ
ഒരു സംവിധായകന്റെ മനസ്സിനൊപ്പം മഞ്ജുവും സൗബിനും
സുരേഷ് വളരെ നിഷ്ക്കളങ്കനായ ഒരു സാധാരണ മനുഷ നാണ്. മദ്ധ്യതിരുവിതാംകൂറിലെ സംസാരശൈലിയാണ് സിനിമ യിൽ ഉപയോഗിച്ചിരിക്കുന്നത്. സൗബിൻ അത് എത്രമാത്രം ഭംഗി യാക്കും എന്ന കാര്യത്തിൽ എനിക്കൊരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ, ഒരു നല്ല ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം അതെല്ലാം അവർക്ക് വളരെ നിസ്സാരമാണെന്ന് സൗബിൻ ഈ സിനിമയിലൂടെ തെളിയിച്ചു.
സിനിമയിൽ മേക്കിംഗാണ് പ്രധാനം - സുധീർ കരമന
സുധീർ കരമനയുടെ മനസ്സിൽ ആഹ്ലാദത്തിന്റെ തിരയിളക്കമാണ്. അഭിനയസാധ്യതയുള്ള വ്യത്യസ്ത കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ആഹ്ലാദ ത്തിന് കാരണം. ചിത്രീകരണം പൂർത്തിയായ സുധീർ കരമനയുടെ ഇരുപത്തിയഞ്ചോളം സിനിമക ളാണ് ഇനി പുറത്തിറങ്ങാനുള്ളത്. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടുവെന്നതും സിനിമാതാര ങ്ങൾക്കിടയിൽ സുധീർ കരമനയ്ക്കുള്ള ജനകീയമായ സ്വീകാര്യതയാണ് തെളിയിക്കപ്പെടുന്നത്. സിനിമയിൽ തിരക്കേറിയതോടെ അധ്യാപക ജീവിതത്തിൽ നിന്ന് വി.ആർ.എസ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് സുധീർ കരമന. ഓരോ ചിത്രങ്ങളിലും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്തിയാണ് സുധീർ കരമന യാത്ര ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശമായ കൊല്ലങ്കോട് ചിത്രീകരണം നടന്ന പുലിയാട്ടം എന്ന ചിത്രത്തിന്റെ സെറ്റിലാണ് സുധീർ കരമനയെ കണ്ടത്. തന്റെ ചലച്ചിതാഭിനയ യാത്രയെക്കുറിച്ച് സുധീർ കരമന മനസ്സ് തുറക്കുകയാണ്.
സിനിയിൽ സംവിധായകന്റെ താൽപ്പര്യം പ്രധാനം പൃഥിരാജ്
ഒരു നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററിൽ എത്തുന്ന പൃഥിരാജ് ചിത്രമാണ് 'ജന ഗണമന.' ജനഗണമന എന്ന ചിത്രത്തിന്റെ ട്രെയ്ലർ ഏറെ ശ്രദ്ധേയമായിരുന്നു. ഡിജോ ജോസ് എന്ന സംവിധായകനും നിർമ്മാതാവും നായകനുമായ പൃഥ്വിരാജും തങ്ങളുടെ സിനിമാവിശേഷങ്ങൾ "നാന'യുമായി പങ്കുവയ്ക്കുന്നു.
പത്താംവളവ്
മാമാങ്കം എന്ന ദൃശ്യവിസ്മയത്തിനു ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
മലയാളത്തിന്റെ പുത്തൻ മുഖശ്രീ
ഉടുമ്പ് എന്ന ചിത്രത്തിൽ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരിക്കുകയാണ് ഈ ത്യശ്ശൂർകാരി പെൺകുട്ടി. യാമിസോനയുടെ അനുഭവങ്ങളും വരാനിരിക്കുന്ന ചിത്രങ്ങളുടെ വിശേഷങ്ങളും താരം നാനയോട് പങ്കുവയ്ക്കുന്നു.
ഇഷ്ടപ്പെട്ടത് മാത്രമേ ചെയ്യു എന്ന വാശിയില്ല - ഷൈൻ ടോം ചാക്കോ
ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. സിനിമ കണ്ടിറങ്ങിയാലാം ആ കഥാപാത്രം പ്രേക്ഷകന്റെ മനസ്സിൽ തന്നെയുണ്ടാകും.. ആ രൂപം, ആ ഭാവം... പ്രേക്ഷകന്റെ മനസ്സിൽനിന്ന് ആ കഥാപാത്രത്തെ അടർത്തിമാറ്റാതെ പിടിച്ചുനിർത്താൻ ആ അഭിനേതാവിന് സാധിക്കും എന്നതാണ് സത്യം. കഥാപാത്രത്തെ പൂർണ്ണമായും തന്നിലേക്ക് ഒപ്പിയെടുക്കുന്ന അഭിനേതാവിന്റെ പ്രതിഭയാണ് ആ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് ഇത്രയും ആഴത്തിൽ പറിച്ചു നടുന്നത്. തന്റെ കഥാപാത്രങ്ങളിലേക്ക് ഏറെയെളുപ്പത്തിൽ നടന്നടുക്കുന്ന അഭിനയമികവാണ് നടൻ ഷൈൻ ടോം ചാക്കോയുടേത്. വെയിലും ഭീഷ്മപർവ്വവും അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലുടെ ഷൈൻ ബിഗ് സ്ക്രീനിൽ വീണ്ടും അത്ഭുതം തീർക്കുകയാണ്. ഒപ്പം ഇളയദളപതിയുടെ ബീസ്റ്റിലും ഷെനിനെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിനിമാവിശേഷങ്ങളുമായി നടൻ ഷൈൻ ടോം ചാക്കോ നാനയോട് മനസ്സ് തുറക്കുന്നു.
യുവത്വത്തിന്റെ വാശി
പ്രേക്ഷകർക്ക് ഏറെ കൗതുകം പകരുന്ന നിരവധി വിഭവങ്ങളുമായി എത്തുന്ന ചിത്രമാണ് വാശി. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ വിഷ്ണു ജി. രാഘവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ്കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
നല്ല സിനിമകൾക്കൊപ്പം നിൽക്കണം സിജു വിത്സൻ
ആലുവയിൽ ചുമട്ടുതൊഴിലാളിയായിരുന്ന വിത്സന്റെ മകൻ സിജു വിത്സൻ മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിലെ കരുത്തുറ്റ നായകനാണ്. ചെറുപ്പം മുതൽക്കേ അച്ഛന്റെ കൈപിടിച്ച് തിയേറ്ററിലെ ഇരുണ്ട വെളിച്ചത്തിൽ ഇംഗ്ലീഷ് ആക്ഷൻ സിനിമ കൾ കണ്ടതിലൂടെ ആർജ്ജിച്ചെടുത്ത ആവേശം സിജു വിത്സൻ ഇപ്പോൾ തനിക്ക് ലഭിച്ച ആറാട്ടു പുഴ വേലായുധപ്പണിക്കരെന്ന നായകകഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. ഇരുപത്തിരണ്ടോളം സിനിമകളിൽ അഭിനയിച്ച സിജു വിത്സൻ വാസന്തിയെന്ന സിനിമയിലൂടെ നിർമ്മാതാവിന്റെ മേലങ്കിയണിഞ്ഞു. നല്ല സിനിമകളെ സ്നേഹിക്കുന്ന സിജു വിത്സൻ തന്റെ സിനിമാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്...
ശെൽവ തമിഴനാണ് കലേഷ് രാമാനന്ദ് മലയാളിയും
ഹൃദയം റിലീസിന് തയ്യാറെടുക്കുമ്പോൾ കലേഷ് രാമാനന്ദ് ഒരു തമിഴ് സിനിമയിൽ അഭിനയിച്ചു