CATEGORIES
Categorías
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
അമർകണ്ടകിലെ നാൻമുഖിയുടെ മുന്നിൽ
അപൂർവമായൊരു ആരാധനാകേന്ദ്രമാണ് ദണ്ഡകാരണ്യത്തിലെ മഹാമേരു ക്ഷേത്രം. ഭാരതത്തിന്റെ സാംസ്കാരികത്തനിമയും വാസ്തുവിദ്യാഭമേൻമയും ഈ കാനനക്ഷത്രത്തിൽ തെളിഞ്ഞുകാണാം
കാവടിയാടും ഗ്രാമം
മന്നം ഗ്രാമത്തിൽ നിർമിക്കുന്ന ഓരോ കാവടിക്കുമുണ്ട് കഥകൾ പറയാൻ. കാവടിക്കുള്ള പൂനിർമാണം മുതൽ കാവടിയാടുന്നതുവരെയുള്ള ഘട്ടങ്ങൾ ഇവിടെയുള്ളവർക്ക് ജീവശ്വാസംകൂടിയാണ്.
ഭൂമിയിലെ ദേവലോകം
വെറുമൊരു ആരാധനാലയം മാത്രമല്ല കോട്ടയത്തെ ദേവലോകം പള്ളി. തരിസാപ്പള്ളി ശാസനം പോലെ ഇന്ത്യയിലെ ക്രൈസ്തവചരിത്രത്തിന്റെ ഭാഗമായിത്തീർന്ന പ്രധാന ഭരഖകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു
ഇവിടെ ജീവിതം കാർണിവൽ പോലെ
ലാറ്റിൻ അമേരിക്കൻ യാത്രകൾ സംസ്കാരങ്ങളിലൂടെയും വിസ്മയങ്ങളിലൂടെയുമുള്ള സഞ്ചാരമാണ്. ജീവിതം ആഘോഷമാക്കുന്ന മനുഷ്യർക്കിടയിലൂടെ, രണ്ട് ലോകാദ്ഭുതങ്ങൾ കണ്ട്, മൂന്ന് രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം
മഞ്ഞുവീഥിയിൽ വിമലയെ തേടി
കാത്തിരിപ്പിന്റെ കഥയാണ് എം.ടിയുടെ 'മഞ്ഞ്'. തോണിക്കാരൻ ബുദ്ധവിനെയും മരണത്തെ കാത്തിരിക്കുന്ന സർദാർജിയെയും സുധീർകുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലയെയും വായനക്കാർക്ക് മറക്കാനാകില്ല. 'മഞ്ഞി'ന് പശ്ചാത്തലമായ നൈനിറ്റാളിലൂടെ...
പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ
രൂപഭംഗികൊണ്ടും ചലനംകൊണ്ടും ഓമൽ കൗതുകമാണ് പുള്ളിനത്തുകൾ. കീടങ്ങളെ ഭക്ഷിച്ച് പ്രകൃതി പരിപാലനം സാധ്യമാക്കുന്ന പുള്ളിനത്തുകളെത്തേടിയാണ് ഇക്കുറി യാത്ര...
ബെറാത്ത് ഒരു അൽബേനിയൻ നിശാനക്ഷത്രം
വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ കളിത്തൊട്ടിലാണ് അൽബേനിയ. യൂറോപ്പിലെ മറ്റൊരു നഗരത്തിലും സ്വന്തം ദേശവുമായി ഇത്രയേറെ അലിഞ്ഞുചേർന്നുനിൽക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് യാത്രികൻ...
മലമേൽ പാറയിലെ ചന്ദനക്കാറ്റ്
മേഘങ്ങളെ കൈനീട്ടിത്തൊടാൻ, ദൂരക്കാഴ്ചകൾ കാണാൻ, ചന്ദനമണമുള്ള കാറ്റേൽക്കാൻ മലമൽപാറയിലേക്ക് വരൂ
ഫാൻസിപാനിലെ ആകാശവിസ്മയം
വിയറ്റ്നാമിലെ ഏറ്റവും വലിയ കൊടുമുടിയുടെ തുഞ്ചത്ത് ജീവൻ കൈയിൽപ്പിടിച്ചൊരു സാഹസിക കേബിൾ കാർ യാത്ര
കുടിയേറി 'പണിതന്നവർ'
കുടിയേറ്റം നടത്തുന്നത് മനുഷ്യർ മാത്രമല്ല. ഒരുനാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക് മൃഗങ്ങളെകൊണ്ടുപോകുന്നത് പുതിയതരം കുടിയേറ്റത്തിന് വഴിതെളിക്കുന്നു
പത്ത് കല്പനകളുടെ ധന്യനിമിഷത്തിൽ
യഹോവ, മോശയ്ക്ക് പത്ത് കല്പനകൾ നൽകിയത് സിനായ് മലനിരകളിൽ വെച്ചായിരുന്നുവെന്നാണ് വിശ്വാസം. പുണ്യഭൂമിയായ സിനായ് മലനിരകളിലേക്ക് നീളുന്ന സഞ്ചാരം...
ഗോത്രരുചിയുടെ നാട്ടിൽ
കാലം പുരോഗമിക്കുമ്പോഴും തനത് ഭക്ഷണരീതികളെ കൈവിടുന്നില്ല വയനാട്ടിലെ ഗോത്രവിഭാഗക്കാർ അവരുടെ രുചിക്കൂട്ടുകൾ തേടി...
യേർക്കാട് പൂർവഘട്ടത്തിന്റെ ഉച്ചിയിൽ
പാവങ്ങളുടെ ഊട്ടി എന്ന വിളിപ്പേരുള്ള തമിഴ്നാട്ടിലെ യേർക്കാട് സഞ്ചാരികളെ മാടിവിളിക്കുന്നു
പാണ്ടിപ്പത്തിലെ കരടിയും കരിവീരനും
കരടിക്കൂട്ടം ക്യാമറയിൽ പതിയുക അപൂർവമാണ്. അതിനൊപ്പം കരിവിരന്റെ സാന്നിധ്യം കൂടിയായാലോ? അഗസ്ത്യാർകൂടത്തിലെ ആ അപൂർവകാഴ്ചകളിലേക്ക്
റോമിലെ വിശ്വാസവഴികൾ
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ 'പിയെത്ത' ദർശിച്ച്, ആപ്പിയ അന്തിക്കയിലൂടെ അലഞ്ഞ് ഈസ്റ്റർ പുണ്യത്തെ വിശ്വാസികൾ ഹൃദയത്തിലേറ്റുന്നു
യാത്രകളിലേക്ക് ഒരു ലോങ് കിക്ക്
പലതവണ മാറ്റിവെച്ച യാത്രയ്ക്ക് പ്രതീക്ഷിക്കാത്ത നേരത്തൊരു കിക്കോഫ്. ഫുട്ബോൾ താരം സി.കെ.വിനീതിന്റെ യാത്രകൾ അത്തരത്തിലുള്ളതായിരുന്നു. കാടുകളിലൂടെ, ഗ്രാമങ്ങളിലൂടെ, മനുഷ്യരെ കണ്ടും അറിഞ്ഞുമുള്ള ഇന്ത്യൻ യാത്ര ആരംഭിക്കുന്നു
പഴമ തുടിക്കുന്ന നിയമസഭാ മന്ദിരം
ജനാധിപത്യകേരളത്തിന്റെ ഒട്ടനവധി ചരിത്രമുഹൂർത്തങ്ങൾക്ക് വേദിയാണ് തിരുവനന്തപുരത്തെ പഴയ നിയമസഭാമന്ദിരം
കടൽതാണ്ടിയെത്തും ശിശിരകാലാതിഥികൾ
അപൂർവമായി വിരുന്നെത്തുന്ന ദേശാടനക്കിളികളെത്തേടി യാത്ര. കടൽക്കാക്കകളും ആളച്ചിന്നനും പവിഴക്കാലിയുമെല്ലാം യാത്രികനെ ആനന്ദിപ്പി ക്കുന്നു. കാതങ്ങൾ താണ്ടിയെത്തുന്ന ശിശിരകാലസന്ദർശകർക്കൊപ്പം തീരങ്ങളിലൂടെ...
മൂക്കുതലയിലെ ആൽമരച്ചോട്ടിൽ
നാട്ടുപുരാവൃത്തങ്ങൾ നിറയുന്ന, ക്ഷേത്രവും വനവും അതിരിട്ടുനിൽക്കുന്ന സമ്മോഹനമായ പ്രകൃതിയാണ് മൂക്കുതലയെ വ്യത്യസ്തമാക്കുന്നത്
പാർവതീദേവിയുടെ ഖീർഗംഗ
എല്ലാ സൗകര്യങ്ങളുമുള്ള ടെന്റിലെ താമസവും കൊടുംതണുപ്പിനെ വകവയ്ക്കാതെ ഒഴുകുന്ന ചൂടുള്ള അരുവിയിലെ കുളിയും... ഖിർഗംഗയിലെ ട്രെക്കിങ്ങിൽ നിറയെ അദ്ഭുതങ്ങളാണ് കാത്തിരിക്കുന്നത്